കോളജുകൾ തുറക്കുന്നു; നവംബർ ഒന്നുമുതൽ ക്ലാസ്സുകൾ ആരംഭിക്കും

ഡല്‍ഹി : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന രാജ്യത്തെ കോളജുകള്‍ തുറക്കുന്നു. പുതിയ അക്കാദമിക് കലണ്ടറിന് യുജിസി വിദഗ്ധ സമിതി അംഗീകാരം നല്‍കി. ഇതനുസരിച്ച് ഡിഗ്രി, പി ജി ക്ലാസ്സുകള്‍ നവംബര്‍ ഒന്നുമുതല്‍ ആരംഭിക്കണമെന്ന് നിര്‍ദേശിക്കുന്നു. നവംബര്‍ 30 ന് ശേഷം പ്രവേശന നടപടികള്‍ പാടില്ലെന്നും മാര്‍ഗനിര്‍ദശത്തില്‍ വ്യക്തമാക്കുന്നു.

യുജിസി മാര്‍ഗനിര്‍ദേശം അനുസരിച്ച്, ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കായി 2020-21 അക്കാദമിക് സെഷന്‍ നവംബര്‍ 1 മുതല്‍ ആരംഭിക്കാം. യോഗ്യതാ പരീക്ഷയില്‍ ഫലം പ്രഖ്യാപിക്കുന്നതില്‍ കാലതാമസമുണ്ടെങ്കില്‍, നവംബര്‍ 18 നകം സര്‍വകലാശാലകള്‍ അക്കാദമിക് സെഷന്‍ ആസൂത്രണം ചെയ്ത് ആരംഭിക്കണം. എന്നാല്‍ ക്ലാസ്സുകള്‍ ഓണ്‍ലൈനായോ, ഓഫ്‌ലൈനായോ നടത്തണമെന്നത് സംബന്ധിച്ച് നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നില്ല.

വിദ്യാര്‍ത്ഥികളുടെ മെറിറ്റ് അല്ലെങ്കില്‍ എന്‍ട്രന്‍സ് അധിഷ്ഠിത പ്രവേശനം ഒക്ടോബര്‍ അവസാനത്തോടെ പൂര്‍ത്തിയാക്കുകയും അവശേഷിക്കുന്ന സീറ്റുകളിലെ അഡ്മിഷന്‍ നവംബര്‍ 30 നകം പൂര്‍ത്തിയാക്കുകയും വേണം. പ്രവേശന പ്രക്രിയ എത്രയും വേഗം പൂര്‍ത്തിയാക്കുന്ന സ്ഥാപനങ്ങള്‍ക്ക്, നവംബര്‍ 18 വരെ കാത്തിരിക്കാതെ അധ്യയന വര്‍ഷം നേരത്തെ ആരംഭിക്കാന്‍ കഴിയുമെന്ന് യുജിസി വൈസ് പ്രസിഡന്റ് ഭൂഷണ്‍ പട്‌വര്‍ധന്‍ പറഞ്ഞു.

പ്രവേശനം റദ്ദാക്കുകയോ താമസം മാറുകയോ ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ മുഴുവന്‍ ഫീസും നവംബര്‍ 30 വരെ തിരികെ നല്‍കുമെന്ന് യുജിസി അറിയിച്ചു. അതിനുശേഷം, ഡിസംബര്‍ 31 വരെ പ്രവേശനം റദ്ദാക്കുകയോ പിന്‍വലിക്കുകയോ ചെയ്യുമ്പോള്‍, 1,000 രൂപയില്‍ കൂടാത്ത പണം പ്രോസസ്സിംഗ് ഫീസായി ഈടാക്കും.
വിദ്യാര്‍ത്ഥികളുടെ പ്രവേശന നടപടികള്‍ ഒക്ടോബര്‍ 31 നകം പൂര്‍ത്തിയാക്കണം. കോവിഡ് മൂലം ക്ലാസ്സുകള്‍ വൈകിയതിനാല്‍, ആഴ്ചയില്‍ ആറുദിവസം കോളജുകള്‍ പ്രവര്‍ത്തിക്കണം. ഇതനുസരിച്ച് ശനിയാഴ്ചയും പഠനം ഉണ്ടാകണമെന്ന് യുജിസി നിര്‍ദേശിക്കുന്നു.

അവധി മാര്‍ച്ച് ഒന്നു മുതല്‍ ഏഴു വരെയാണ്. പരീക്ഷകള്‍ മാര്‍ച്ച് എട്ടു മുതല്‍ 26 വരെ നടത്താനും അക്കാദമിക് കലണ്ടറില്‍ നിര്‍ദേശിക്കുന്നു. സെമസ്റ്റര്‍ ബ്രേക്ക് മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ നാലു വരെയായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് സമയബന്ധിതമായി അവധിക്കാലം കുറയ്ക്കാനും സര്‍വകലാശാലകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അധ്യാപക കൂടിക്കാഴ്ച്ച

സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടത്തുന്ന പത്താം തരം തുല്യതാ കോഴ്സിൽ ക്ലാസെടുക്കാൻ അധ്യാപകർക്ക് അവസരം. ജില്ലയിൽ മാനന്തവാടി, പനമരം, സുൽത്താൻ ബത്തേരി, കൽപ്പറ്റ, പൊഴുതന എന്നിവിടങ്ങളിലാണ് പഠന കേന്ദ്രങ്ങൾ. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്സ്

ആശ പ്രവർത്തക നിയമനം

പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് കീഴിൽ പനമരം ഗ്രാമ പഞ്ചായത്തിലെ 11 വാർഡിലേക്ക് ആശ പ്രവർത്തകയെ നിയമിക്കുന്നു. എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. അതാത് വാർഡുകളിൽ സ്ഥിരതാമസക്കാരായ 25നും 45നുമിടയിൽ പ്രായമുള്ള വിവാഹിതരായ സ്ത്രീകൾക്കാണ് അവസരം.

വിൽപ്പനക്കായി സൂക്ഷിച്ച വിദേശ മദ്യവും വില്പന നടത്തി കിട്ടിയ പണവുമായി ഒരാൾ പിടിയിൽ

പുൽപള്ളി : പുൽപ്പള്ളി താന്നിത്തെരുവ് മരുത്തുംമൂട്ടിൽ വീട്ടിൽ എം.ഡി ഷിബു (45) വിനെയാണ് പുൽപള്ളി പോലീസ് പിടികൂടിയത്. വാടാനക്കവലയിൽ വെച്ചാണ് കൈവശം സൂക്ഷിച്ച മദ്യവും പണവും പിടികൂടുന്നത്. ഇയാളുടെ കൈവശമുണ്ടായിരുന്ന സഞ്ചിയിൽ 10 കുപ്പികളിലായി

ഗതാഗത നിയന്ത്രണം

നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ കമ്പക്കൊടി–തോട്ടാമൂല റോഡിൽ കലുങ്ക് പണികൾ നടക്കുന്നതിനാൽ നാളെ (നവംബർ 3) മുതൽ മുതൽ രണ്ട് മാസത്തേക്ക് ഗതാഗതം പൂർണ്ണമായും നിരോധിക്കുന്നതായി അസിസ്റ്റന്റ്‌ എഞ്ചിനീയർ അറിയിച്ചു. Facebook Twitter WhatsApp

വയോജനങ്ങളുടെ ഉത്സവമായി ജനമൈത്രി പോലീസിന്റെ ‘വയോഘോഷം’

പൊഴുതന: ‘ഓര്‍മകള്‍ ഓടി കളിക്കുവാനെത്തുന്നു മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍, മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍’ സേട്ടുക്കുന്ന് സ്വദേശിയായ ചാണ്ടി ആന്റണിയില്‍ നിന്നൊഴുകിയ ഗാനം അത്തിമൂല പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ അലയടിച്ചപ്പോള്‍ ചാണ്ടിക്കു ചുറ്റുമുള്ള

വട്ടോളി പാലം നിർമ്മാണത്തിന് അഞ്ച് കോടിയുടെ ഭരണാനുമതി

തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ പേരിയ – വട്ടോളി വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വട്ടോളി പാലം നിർമാണത്തിന് അഞ്ച് കോടി രൂപയുടെ ഭരണാനുമതി. സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് തുക അനുവദിച്ചത്. സംസ്ഥാന പട്ടികജാതി- പട്ടിക വർഗ -പിന്നാക്കക്ഷേമ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.