കല്ലോടി: കോവിഡ് കാലത്ത് കല്ലോടി പ്രദേശത്തെ ഓട്ടോ തൊഴിലാളികൾക്കും ചുമട്ടു തൊഴിലാളികൾക്കും സ്വാന്തനമായി കല്ലോടി സെന്റ് ജോർജ് ഫൊറോന പള്ളി. കമ്മീലിയൻ സഭയുമായി ചേർന്ന് നാൽപ്പതോളം ഭക്ഷ്യ കിറ്റുകളാണ് വിതരണം ചെയ്തത്. ഭക്ഷ്യക്കിറ്റ് വിതരണ ഉദ്ഘാടനം ഇടവക വികാരി ഫാദർ ബിജു മാവറ നിർവഹിച്ചു. സെന്റ് കമ്മീലിയൻ സെമിനാരി സുപ്പീരിയർ റെക്ടർ ഫാദർ ജോഫ്രി നാക്കുഴിക്കാട്ട്,ഫാദർ റ്റിബിൻ ചക്കുളത്തിൽ, ഷിജോ ചിറ്റിലപ്പള്ളി, ജോഷി കപ്യാരുമല, മാത്യു പള്ളത്ത്, ടോമി എളമ്പാശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി.

താമരശ്ശേരി ചുരത്തിൽ മണ്ണും മരവും റോഡിലേക്ക് പതിച്ചു.ഗതാഗതം പൂർണ്ണമായും നിലച്ചു.
താമരശ്ശേരി ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ച് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. നിലവിൽ ചുരത്തിലെ ഗതാഗതം പൂർണമായും സ്തംഭിച്ചിരിക്കുകയാണ്.