സ്വർണവില കുത്തനെ കുറഞ്ഞു. പവന് 560 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,600 രൂപയായി. ഗ്രാമിന് 70 രൂപ കുറഞ്ഞ് 4700 രൂപയിലെത്തി.
സെപ്റ്റംബർ അഞ്ചിന് ശേഷം സ്വർണവില ഉയർന്ന് 38,160 രൂപയിലെത്തിയിരുന്നു. തിങ്കളാഴ്ചയും 38,160 രൂപയിലായിരുന്നു വ്യാപാരം നടന്നത്. എന്നാൽ ഇന്ന് ഒറ്റയടിക്ക് 560 രൂപ കുറയുകയായിരുന്നു.

താമരശ്ശേരി ചുരത്തിൽ മണ്ണും മരവും റോഡിലേക്ക് പതിച്ചു.ഗതാഗതം പൂർണ്ണമായും നിലച്ചു.
താമരശ്ശേരി ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ച് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. നിലവിൽ ചുരത്തിലെ ഗതാഗതം പൂർണമായും സ്തംഭിച്ചിരിക്കുകയാണ്.