മൂന്ന് തവണ കൊവിഡ് പിടിപെട്ടിട്ടും മൂന്ന് തവണയും രോഗമുക്തി നേടി സാവിയോ.

തൃശൂർ: കൊവിഡ് ബാധിച്ച ഒരാൾക്ക് പിന്നീട് രോഗം വരുമോ എന്ന കാര്യത്തിൽ പഠനങ്ങൾ നടക്കാനിരിക്കുന്നതേയുള്ളൂ. അതിനുള്ള സാധ്യതയും വിദഗ്ധർ തള്ളിക്കളയുന്നില്ല. എന്നാൽ അതിൻറെ തെളിവായി ജീവിതം കാട്ടുകയാണ് തൃശൂർ സ്വദേശിയായ സാവിയോ .മൂന്ന് തവണ രോഗം പിടിപെട്ടിട്ടും രോഗമുക്തി നേടിയ സന്തോഷത്തിലാണ് സാവിയോ ജോസഫ് ഉള്ളത്.

ആദ്യമായ സാവിയോയ്ക്ക് രോഗം പിടിപെടുന്നത് ഗൾഫിൽ ഉള്ളപ്പോഴായിരുന്നു. ഗൾഫിൽ നിന്നും രോഗമുക്തി നേടി നാട്ടിലെത്തിയ യുവാവിന് വീണ്ടും രണ്ട് തവണ രോഗം ബാധിക്കുകയായിരുന്നു. മസ്കറ്റിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന സാവിയോക്ക് സഹപ്രവർത്തകനിൽ നിന്നാണ് ആദ്യം കൊവിഡ് ബാധിക്കുന്നത്.

രുചിയും മണവും നഷ്ടപ്പെട്ടു. ശ്വാസ തടസ്സമുണ്ടായി. പരിശോധന നടത്തിയപ്പോൾ പോസിറ്റീവ്. രോഗം ഭേദമായങ്കിലും സഹപ്രവർത്തകരിൽ പലരും മരിച്ചപ്പോൾ ജോലി കളഞ്ഞ് നാട്ടിലെത്തി. പിന്നീട് ജൂലൈയിൽ രോഗലക്ഷണങ്ങൾ കണ്ടു. വീണ്ടും പോസിറ്റീവ്. ആഗസ്റ്റിൽ ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആയി ആശുപത്രി വിട്ടു.

മൂന്നാഴ്ച കഴിഞ്ഞ് ആരോഗ്യ വകുപ്പിന്റെ കണക്കുകൂട്ടൽതെറ്റിച്ച് മൂന്നാമതും കൊവിഡിന്‍റെ വരവ്. ഇതിനിടയില്‍ ഏപ്രിലിൽ ഇരട്ടപ്പെൺകുട്ടികളുടെ അച്ഛനായി സാവിയോ. കുഞ്ഞുങ്ങളെ കാണാൻ മോഹമുണ്ടെങ്കിലും ഇപ്പോൾ കാണാൻ പോകുന്നില്ല. ഭാര്യ കോഴിക്കോട് നഴ്സാണ്. പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്ക് വീണ്ടും രോഗം വരാമെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. ഇത്തരം കേസുകൾ ആരോഗ്യ വകുപ്പ്കൂടുതൽ പഠനത്തിന് വിധേയമാക്കും.

ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം: പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി

ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി. പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ നേതൃത്വത്തില്‍ ജില്ലയിലെ

ചീങ്ങോളിക്കുന്ന് ഉന്നതിക്കാര്‍ക്ക് കുടിവെള്ളം ഉറപ്പാക്കി പരിഹാര അദാലത്ത്

വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡിലുള്‍പ്പെട്ട ചീങ്ങോളിക്കുന്ന് ഉന്നതിയിലെ ഗോത്ര കുടുംബങ്ങള്‍ക്ക് കുടിവെള്ളം ഉറപ്പാക്കി ജില്ലാ കളക്ടറുടെ പരിഹാര അദാലത്ത്. 12 കുടുംബങ്ങളാണ് ഉന്നതിയില്‍ താമസിക്കുന്നത്. ദൈനംദിന ആവശ്യങ്ങള്‍ക്കായുള്ള കുടിവെള്ളം തലച്ചുമടായാണ് ഉന്നതിക്കാര്‍

പുതിയ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ അനുവദിക്കും; കളക്ടറുടെ ഇടപെടലില്‍ പരിഹാരം

വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി പഞ്ചായത്തില്‍ മൂരിക്കാപ്പ് താമസിക്കുന്ന അജിതയ്ക്ക് ജില്ലാ കളക്ടറുടെ ഇടപെടലിലൂടെ പുതിയ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കാന്‍ നിര്‍ദേശം. 2021-22 വര്‍ഷത്തിലെ ലൈഫ് ഭവന പദ്ധതിയിലൂടെ വിധവയും ബി.പി.എല്‍ കുടുംബാംഗവുമായ അജിതയ്ക്ക്

എം.എല്‍.എ ഫണ്ട് അനുവദിച്ചു

ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ പ്രതേക വികസന നിധിയിലുള്‍പ്പെടുത്തി അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ തോമാട്ടുചാല്‍ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മാണ പ്രവര്‍ത്തിക്ക് 460000 രൂപയുടെയും നെന്മേനി ഗ്രാമപഞ്ചായത്തിലെ ചിറ്റൂര്‍-ചാത്തന്‍ കോളനി റോഡ് കോണ്‍ക്രീറ്റ് പ്രവര്‍ത്തിക്ക് 460000 രൂപയുടെയും

സ്‌പോര്‍ട്ട് അഡ്മിഷൻ

നെന്മേനി ഗവ ഐ.ടി.ഐയില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ടെക്‌നോളജി ട്രേഡിലേക്ക് ഓഗസ്റ്റ് 30 വരെ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, ടി.സി, ഫീസ് സഹിതം കോളെജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍-

വാഹന വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം

പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്റെ മാനന്തവാടി ഉപജില്ലാ ഓഫീസ് പിന്നാക്ക-മത ന്യൂനപക്ഷ വിഭാഗക്കാരില്‍ നിന്നും വാഹന വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ മാനന്തവാടി താലൂക്കില്‍ സ്ഥിരതാമസക്കാരും 18-60 നുമിടയില്‍ പ്രായമുള്ളവരായിരിക്കണം. ഫോണ്‍- 04935

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.