സംസ്ഥാനത്ത്‌ ഇന്ന് 4125 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

3007 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 40,382 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 1,01,731

കഴിഞ്ഞ 24 മണിക്കൂറിനിടെ 38,574 സാമ്പിളുകള്‍ പരിശോധിച്ചു

ഇന്ന് 9 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 7 പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4125 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 681, മലപ്പുറം 444, എറണാകുളം 406, ആലപ്പുഴ 403, കോഴിക്കോട് 394, തൃശൂര്‍ 369, കൊല്ലം 347, പാലക്കാട് 242, പത്തനംതിട്ട 207, കാസര്‍ഗോഡ് 197, കോട്ടയം 169, കണ്ണൂര്‍ 143, വയനാട് 81, ഇടുക്കി 42 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

19 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 25ന് മരണമടഞ്ഞ കൊല്ലം കൊട്ടിയം സ്വദേശി ആനന്ദന്‍ (76), സെപ്റ്റംബര്‍ 11ന് മരണമടഞ്ഞ തിരുവനന്തപുരം കടയ്ക്കാവൂര്‍ സ്വദേശിനി ലത (40), സെപ്റ്റംബര്‍ 13ന് മരണമടഞ്ഞ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ധര്‍മ്മദാസന്‍ (67), തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി അരവിന്ദാക്ഷന്‍ നായര്‍ (68), സെപ്റ്റംബര്‍ 14ന് മരണമടഞ്ഞ കണ്ണൂര്‍ ശിവപുരം സ്വദേശി സത്യവതി (70), സെപ്റ്റംബര്‍ 16ന് മരണമടഞ്ഞ തിരുവനന്തപുരം അരുവിക്കര സ്വദേശി രാധാകൃഷ്ണന്‍ (68), മലപ്പുറം തണലൂര്‍ സ്വദേശിനി ഫാത്തിമ (67), പാലക്കാട് ഒറ്റപ്പാലം സ്വദേശി രാജന്‍ (58), സെപ്റ്റംബര്‍ 17ന് മരണമടഞ്ഞ തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി ഗോപാല മേനോന്‍ (79), സെപ്റ്റംബര്‍ 18ന് മരണമടഞ്ഞ തിരുവനന്തപുരം കരിമടം കോളനി സ്വദേശി സെയ്ദാലി (30), മലപ്പുറം പുതുപൊന്നാനി സ്വദേശി അബു (72), കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി ബീവികുഞ്ഞ് (68), സെപ്റ്റംബര്‍ 19ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശിനി പ്രീജി (38), തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ഷമീര്‍ (38), തിരുവനന്തപുരം പെരുമാതുറ സ്വദേശി മുഹമ്മദ് ഹനി (68), സെപ്റ്റംബര്‍ 20ന് മരണമടഞ്ഞ തിരുവനന്തപുരം പെരുങ്കുഴി സ്വദേശി അപ്പു (70), തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി ബാലകൃഷ്ണന്‍ (81), എറണാകുളം സ്വദേശി പി. ബാലന്‍ (86), സെപ്റ്റംബര്‍ 21ന് മരണമടഞ്ഞ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി സുരേന്ദ്രന്‍ (54) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 572 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 33 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 122 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3463 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 412 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടും കൂടെ ആകെ സമ്പര്‍ക്ക രോഗികള്‍ 3875. തിരുവനന്തപുരം 656, മലപ്പുറം 431, എറണാകുളം 379, ആലപ്പുഴ 365, കോഴിക്കോട് 383, തൃശൂര്‍ 352, കൊല്ലം 341, പാലക്കാട് 240, കാസര്‍ഗോഡ് 176, കോട്ടയം 163, പത്തനംതിട്ട 159, കണ്ണൂര്‍ 117, വയനാട് 75, ഇടുക്കി 38 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

87 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 23, കണ്ണൂര്‍ 17, കാസര്‍ഗോഡ് 15, തൃശൂര്‍ 13, എറണാകുളം 10, ആലപ്പുഴ 4, മലപ്പുറം 3, പത്തനംതിട്ട 2 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

എറണാകുളം ജില്ലയിലെ 8 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3007 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 469, കൊല്ലം 215, പത്തനംതിട്ട 117, ആലപ്പുഴ 231, കോട്ടയം 114, ഇടുക്കി 42, എറണാകുളം 250, തൃശൂര്‍ 240, പാലക്കാട് 235, മലപ്പുറം 468, കോഴിക്കോട് 130, വയനാട് 61, കണ്ണൂര്‍ 214, കാസര്‍ഗോഡ് 221 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 40,382 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,01,731 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,20,270 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,94,488 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,782 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2430 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 38,574 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 24,92,757 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,97,282 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

ഇന്ന് 9 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 6), ആര്യങ്കോട് (7), ചെറുന്നിയൂര്‍ (11), കോട്ടയം ജില്ലയിലെ ചെമ്പ് (14), മറവന്‍തുരത്ത് (4), പത്തനംതിട്ട ജില്ലയിലെ കടപ്ര (5, 9), ആനിക്കാട് (9), മലപ്പുറം ജില്ലയിലെ പുല്‍പറ്റ (2), ആലപ്പുഴ ജില്ലയിലെ പളിങ്കുന്ന് (സബ് വാര്‍ഡ് 7, 8) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

7 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 639 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

അധ്യാപക കൂടിക്കാഴ്ച്ച

സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടത്തുന്ന പത്താം തരം തുല്യതാ കോഴ്സിൽ ക്ലാസെടുക്കാൻ അധ്യാപകർക്ക് അവസരം. ജില്ലയിൽ മാനന്തവാടി, പനമരം, സുൽത്താൻ ബത്തേരി, കൽപ്പറ്റ, പൊഴുതന എന്നിവിടങ്ങളിലാണ് പഠന കേന്ദ്രങ്ങൾ. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്സ്

ആശ പ്രവർത്തക നിയമനം

പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് കീഴിൽ പനമരം ഗ്രാമ പഞ്ചായത്തിലെ 11 വാർഡിലേക്ക് ആശ പ്രവർത്തകയെ നിയമിക്കുന്നു. എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. അതാത് വാർഡുകളിൽ സ്ഥിരതാമസക്കാരായ 25നും 45നുമിടയിൽ പ്രായമുള്ള വിവാഹിതരായ സ്ത്രീകൾക്കാണ് അവസരം.

വിൽപ്പനക്കായി സൂക്ഷിച്ച വിദേശ മദ്യവും വില്പന നടത്തി കിട്ടിയ പണവുമായി ഒരാൾ പിടിയിൽ

പുൽപള്ളി : പുൽപ്പള്ളി താന്നിത്തെരുവ് മരുത്തുംമൂട്ടിൽ വീട്ടിൽ എം.ഡി ഷിബു (45) വിനെയാണ് പുൽപള്ളി പോലീസ് പിടികൂടിയത്. വാടാനക്കവലയിൽ വെച്ചാണ് കൈവശം സൂക്ഷിച്ച മദ്യവും പണവും പിടികൂടുന്നത്. ഇയാളുടെ കൈവശമുണ്ടായിരുന്ന സഞ്ചിയിൽ 10 കുപ്പികളിലായി

ഗതാഗത നിയന്ത്രണം

നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ കമ്പക്കൊടി–തോട്ടാമൂല റോഡിൽ കലുങ്ക് പണികൾ നടക്കുന്നതിനാൽ നാളെ (നവംബർ 3) മുതൽ മുതൽ രണ്ട് മാസത്തേക്ക് ഗതാഗതം പൂർണ്ണമായും നിരോധിക്കുന്നതായി അസിസ്റ്റന്റ്‌ എഞ്ചിനീയർ അറിയിച്ചു. Facebook Twitter WhatsApp

വയോജനങ്ങളുടെ ഉത്സവമായി ജനമൈത്രി പോലീസിന്റെ ‘വയോഘോഷം’

പൊഴുതന: ‘ഓര്‍മകള്‍ ഓടി കളിക്കുവാനെത്തുന്നു മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍, മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍’ സേട്ടുക്കുന്ന് സ്വദേശിയായ ചാണ്ടി ആന്റണിയില്‍ നിന്നൊഴുകിയ ഗാനം അത്തിമൂല പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ അലയടിച്ചപ്പോള്‍ ചാണ്ടിക്കു ചുറ്റുമുള്ള

വട്ടോളി പാലം നിർമ്മാണത്തിന് അഞ്ച് കോടിയുടെ ഭരണാനുമതി

തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ പേരിയ – വട്ടോളി വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വട്ടോളി പാലം നിർമാണത്തിന് അഞ്ച് കോടി രൂപയുടെ ഭരണാനുമതി. സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് തുക അനുവദിച്ചത്. സംസ്ഥാന പട്ടികജാതി- പട്ടിക വർഗ -പിന്നാക്കക്ഷേമ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.