തിരുനെല്ലി സ്വദേശികള്‍ – 11 , പുല്‍പ്പള്ളി, ബത്തേരി , എടവക സ്വദേശികള്‍ – ആറുപേര്‍ വീതം, പനമരം, വെള്ളമുണ്ട സ്വദേശികള്‍ – അഞ്ച് പേര്‍ വീതം, മേപ്പാടി സ്വദേശികള്‍- 4 , തൊണ്ടര്‍നാട് സ്വദേശികള്‍- 3, നെന്മേനി, അമ്പലവയല്‍, തരിയോട്, സ്വദേശികള്‍- രണ്ടുപേര്‍ വീതം, മീനങ്ങാടി , കല്‍പ്പറ്റ, തവിഞ്ഞാല്‍, മാനന്തവാടി സ്വദേശികളായ ഓരോരുത്തരും രണ്ട് കര്‍ണാടക സ്വദേശികളും മലപ്പുറം, കാസര്‍ഗോഡ്, നീലഗിരി സ്വദേശികളായ ഓരോരുത്തരുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.

ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം: പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി
ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി. പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ നേതൃത്വത്തില്‍ ജില്ലയിലെ