ബത്തേരി :ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം പുൽപ്പള്ളി ക്ലസ്റ്ററിന്റെ നേതൃത്വത്തിൽ സുൽത്താൻബത്തേരി സെന്റ് മേരീസ് കോളേജിൽ പ്രവർത്തിക്കുന്ന കോവിഡ് കെയർ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് 43 ബെഡ്ഷീറ്റുകളും 200 മാസ്കുകളും നൽകി.സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റി വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ സഹദേവന് എൻഎസ്എസ് ജില്ലാ കൺവീനർ കെ.എസ് ശ്യാൽ വിരികളും മാസ്കുകളും കൈമാറി.ചടങ്ങിൽ മുൻസിപ്പൽ സെക്രട്ടറി അലി അസ്കർ ,കോവിസ് മുൻസിപ്പൽ കോർഡിനേറ്റർ അനൂപ് പി കെ,ഹെൽത്ത് ഇൻസ്പെക്ടർമാരായ സന്തോഷ് കുമാർ പി.എസ് ,ബാബു ടി.പി, എൻഎസ്എസ് പുൽപ്പള്ളി ക്ലസ്റ്റർ കൺവീനർ രജീഷ് എ.വി എന്നിവർ പങ്കെടുത്തു.

കഞ്ചാവുമായി യുവാവ് പിടിയിൽ
ബാവലി: ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തിരുനെല്ലി സർക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാറും സംഘവും ബാവലി യിൽ നടത്തിയ വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാവിനെ പിടികൂടി. പടിഞ്ഞാറത്തറ പേരാൽ ചക്കരക്കണ്ടി വീട്ടിൽ മുസ്‌തഫ