കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധവും ദേശവിരുദ്ധവുമായ നയങ്ങൾ തിരുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ദേശിയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി മാനന്തവാടി പോസ്റ്റോഫിസിന് മുമ്പിൽ ഐക്യട്രേഡ് യൂണിയൻ സമരം സംഘടിപ്പിച്ചു. ഓർഡിനൻസുകളും എക്സിക്യൂട്ടിവ് ഉത്തരവുകളും കൊണ്ട് തൊഴിൽ നിയമങ്ങൾ ചർച്ചകളില്ലാതെ എക പക്ഷിയമായി അട്ടിമറിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്ന് സമരം ഉദ്ഘാടനം ചെയ്ത് ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി ടി.എ റെജി പറഞ്ഞു. എസ്.ടി. യു പ്രസിഡണ്ട് സി.കുഞ്ഞബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. എം.റെജിഷ്, എം.പി.ശശികുമാർ, സി.പി.മുഹമ്മദാലി, പി.വി. നിഖിൽ,ജോയി കടവൻ, ബഷിർ കെല്ലുർ എന്നിവർ പ്രസംഗിച്ചു.

കഞ്ചാവുമായി യുവാവ് പിടിയിൽ
ബാവലി: ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തിരുനെല്ലി സർക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാറും സംഘവും ബാവലി യിൽ നടത്തിയ വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാവിനെ പിടികൂടി. പടിഞ്ഞാറത്തറ പേരാൽ ചക്കരക്കണ്ടി വീട്ടിൽ മുസ്തഫ