കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ എടവക പഞ്ചായത്ത് സംയുക്ത ട്രേഡ് യൂണിയൻ ധർണ്ണ സമരം നടത്തി.പായോട് നടന്ന സമരത്തിൽ ഐഎൻടിയുസി മണ്ഡലം പ്രസിഡണ്ട് വിനോദ് തോട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു.എ.ഐ.ടി യു സി നേതാവ് വിവി ആന്റണി ധർണ്ണ ഉദ്ഘാടനം ചെയ്തു.യു.വി ബിജു, രാജു എ.എം, രജിത്ത്കുമാർ കമ്മന,യു.വി ബേബി എന്നിവർ സംസാരിച്ചു.

കഞ്ചാവുമായി യുവാവ് പിടിയിൽ
ബാവലി: ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തിരുനെല്ലി സർക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാറും സംഘവും ബാവലി യിൽ നടത്തിയ വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാവിനെ പിടികൂടി. പടിഞ്ഞാറത്തറ പേരാൽ ചക്കരക്കണ്ടി വീട്ടിൽ മുസ്തഫ