പഞ്ചാബിനെതിരെ മുംബൈക്ക് 48 റണ്‍സ് വിജയം.

അബുദാബി: ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെ 48 റണ്‍സിന് കീഴടക്കി രണ്ടാം ജയം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. മുംബൈ ഉയര്‍ത്തിയ 192 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. സ്കോര്‍ മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 191/4, കിംഗ്സ് ഇലവന്‍ പഞ്ചാബ് 20 ഓവറില്‍ 143/8 . നാലു കളികളില്‍ പഞ്ചാബിന്‍റെ മൂന്നാം തോല്‍വിയാണിത്. നാലു കളികളില്‍ രണ്ടാം ജയവുമായി മുംബൈ പോയന്‍റ് പട്ടികയില്‍ സ്ഥാനത്തേക്ക് കയറി.മുംബൈ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ പഞ്ചാബിനായി കെ എല്‍ രാഹുലും മായങ്ക് അഗര്‍വാളും ചേര്‍ന്ന് വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. മൂന്നോവറില്‍ ഇരുവരും ചേര്‍ന്ന് 33 റണ്‍സടിച്ചു. എന്നാല്‍ നാലാം ഓവറില്‍ ജസ്പ്രീത് ബുമ്ര ബൗളിംഗിന് എത്തിയതോടെ പഞ്ചാബിന്‍റെ കുതിപ്പിന് കടിഞ്ഞാണ്‍ വീണു. 18 പന്തില്‍ 25 റണ്‍സെടുത്ത മായങ്കിനെ ക്ലീന്‍ ബൗള്‍ഡാക്കിയ ബുമ്ര പഞ്ചാബിന് ആദ്യ പ്രഹരമേല്‍പ്പിച്ചു.തൊട്ടുപിന്നാലെ കരുണ്‍ നായരെ(0) മടക്കി ക്രുനാല്‍ പാണ്ഡ്യയും കെ എല്‍ രാഹുലിനെ(19 പന്തില്‍ 17) മടക്കി രാഹുല്‍ ചാഹര്‍  പഞ്ചാബിനെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. തകര്‍ത്തടിച്ച നിക്കോളാസ് പുരാനൊപ്പം(27 പന്തില്‍ 44), ഗ്ലെന്‍ മാക്സ്‌വെല്‍ പിടിച്ചുനിന്നെങ്കിലും സ്കോറിംഗ് വേഗമില്ലായിരുന്നു. പാറ്റിന്‍സന്‍റെ പന്തില്‍ പുരാന്‍ വീണതിന് പിന്നാലെ മാക്സ്‌വെല്ലിനെ(18 പന്തില്‍ 11) രാഹുല്‍ ചാഹര്‍ പഞ്ചാബിന്‍റെ അവസാന പ്രതീക്ഷയും തകര്‍ത്തു.ജിമ്മി നീഷാമിനെ (7) ബുമ്രയും സര്‍ഫ്രാസ് ഖാനെ(7) പാറ്റിന്‍സണും മടക്കിയതോടെ പഞ്ചാബിന്‍റെ തോല്‍വി പൂര്‍ണമായി. വാലറ്റത്ത് കെ ഗൗതം നടത്തിയ ചെറുത്തുനില്‍പ്പ്(22) പഞ്ചാബിന്‍റെ തോല്‍വിഭാരം കുറച്ചു. മുംബൈക്കായി ചാഹറും ബുമ്രയും പാറ്റിന്‍സണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മുംബൈ രോഹിത്തിന്‍റെ അര്‍ധസെഞ്ചുറിയുടെയും പൊള്ളാര്‍ഡിന്‍റെയും ഹര്‍ദ്ദിക് പാണ്ഡ്യയുടെയും വെടിക്കെട്ട് ഇന്നിംഗ്സുകളുടെയും  മികവിലാണ് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തത്,…
ടോസ് നേടിയിരുന്നെങ്കിലും ബാറ്റിംഗ് തെരഞ്ഞെടുക്കുമായിരുന്നുവെന്ന് പറഞ്ഞ രോഹിത്തിന് പക്ഷെ ആശിച്ച തുടക്കമല്ല ലഭിച്ചത്. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ ക്വിന്‍റണ്‍ ഡീകോക്കിനെ(0) ഷെല്‍ഡണ്‍ കോട്രല്‍ ബൗള്‍ഡാക്കി. പതുക്കെ തുടങ്ങിയ രോഹിത്തും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് സ്കോര്‍ 20 കടത്തിയപ്പോഴേക്കും റണ്ണൗട്ടിന്‍റെ രൂപത്തില്‍ സൂര്യകുമാര്‍ യാദവ്(10) പുറത്തായി.ഇഷാന്‍ കിഷനുമൊത്ത് വമ്പന്‍ സ്കോറിനുള്ള അടിത്തറയൊരുക്കിയ ഹിറ്റ്മാന്‍  മുംബൈയെ മുന്നോട്ട് നയിച്ചു. 32 പന്തില്‍ 28 റണ്‍സടിച്ച ഗൗതം പുറത്താക്കി. പിന്നാലെയെത്തിയ കീറോണ്‍ പൊള്ളാര്‍ഡിനൊപ്പം രോഹിത് ഇന്നിംഗ്സ് ടോപ് ഗിയറിലാക്കിയതോടെ മുംബൈ സ്കോര്‍ കുതിച്ചു.എന്നാല്‍ പതിനേഴാം ഓവരില്‍ മുഹമ്മദ് ഷമിയെ സിക്സറടിക്കാനുള്ള രോഹിത്തിന്‍റെ ശ്രമം ബൗണ്ടറിയില്‍ ഗ്ലെന്‍ മാക്സ്‌വെല്ലും ജിമ്മി നീഷാമും ഒത്തുപിടിച്ചു. ക്യാച്ചെടുത്ത് ബൗണ്ടറക്ക് പുറത്തേക്ക് വീഴാനൊരുങ്ങിയ മാക്സ്‌വെല്‍ പന്ത് നീഷാമിന് ഇട്ടുകൊടുക്കുകയായിരുന്നു.അവസാന ഓവറുകളില്‍ ഹര്‍ദ്ദിക് പാണ്ഡ്യയും കീറോണ്‍ പൊള്ളാര്‍ഡും ആഞ്ഞടിച്ചതോടെ മുംബൈ സ്കോര്‍ കുതിച്ചു. അവസാന അഞ്ചോവറില്‍ 91 റണ്‍സാണ് മുംബൈ അടിച്ചെടുത്തത്. ജിമ്മി നീഷാം എറിഞ്ഞ പതിനെട്ടാം ഓവറില്‍ 18ഉം മുഹമ്മദ് ഷമി എറിഞ്ഞ 19-ാം ഓവറില്‍ 19ഉം റണ്‍സടിച്ച മുംബൈ കൃഷ്ണപ്പ ഗൗതം എറിഞ്ഞ ഇരുപതാം ഓവറില്‍ 25 റണ്‍സടിച്ചു.മുംബൈ ഇന്നിംഗ്സിലെ അവസാന മൂന്ന് പന്തും സിക്സിന് പറത്തിയ പൊള്ളാര്‍ഡ് 20 പന്തില്‍ 47 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ 11 പന്തില്‍ 30 റണ്‍സെടുത്ത ഹര്‍ദ്ദിക് പാണ്ഡ്യയും മിന്നി. പഞ്ചാബിനായി കോട്രല്‍ നാലോവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തു.

പിഎം യശസ്വി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന പിഎം യശസ്വി ഒബിസി, ഇബിസി പോസ്റ്റ്‌മെട്രിക് സ്കോളർഷിപ്പ് പദ്ധതിയിലേക്ക് (2025-26) അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തിന് പുറത്ത് ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ പഠനം നടത്തുന്നവർ, സംസ്ഥാനത്തിനകത്ത് ഹയർസെക്കന്ററി,

വാക്ക്-ഇൻ-ഇന്റർവ്യൂ.

ജില്ലാ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എച്ച് ഡിഎസ്, കാസ്പ് ൻ്റെ കീഴിൽ കരാറടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഇസിജി ടെക്‌നീഷ്യൻ, ഡയാലിസിസ് ടെക്നീഷ്യൻ, കാത്ത്‌ ലാബ്‌ ടെക്‌നീഷ്യൻ, സ്റ്റാഫ്‌ നഴ്‌സ്, ഡാറ്റ

കുന്നുമ്മൽ ഷഫീറിനെ ആദരിച്ചു.

പൂക്കോട് തടാകത്തിൽ വീണ പിഞ്ചുകുഞ്ഞിനെ ചാടി രക്ഷിച്ച പുക്കോട് തടാകത്തിലെ ജീവനക്കാരനായ കുന്നുമ്മൽ ഷഫീറിനെ ഓൾ കേരള ടൂറിസം അസോസിയേഷൻ ( ആക്ട) ജില്ലാ കമ്മിറ്റി ആദരിച്ചു. ആക്ട സ്റ്റേറ്റ് ജനറൽ സെക്രട്ടറി അലി

വൈദ്യുതി മുടങ്ങും

വൈത്തിരി ഇലക്ട്രിക്കൽ സെക്ഷനിലെ 11 കെവി ലൈനിൽ അറ്റകുറ്റ പ്രവർത്തി  നടക്കുന്നതിനാൽ കണ്ണൻ ചാത്ത്, ഓടത്തോട്, കൂട്ടുമുണ്ട, വെള്ളം കൊല്ലി, ചുണ്ടയിൽ, ചേലോട്, കണ്ണാടിച്ചോല, തളിമല, പഴയ വൈത്തിരി, മുള്ളൻപാറ, ചാരിറ്റി, ചാരിറ്റി ഹെൽത്ത് സെന്റർ, തളിപ്പുഴ,

ഗൃഹശ്രീ ഭവന പദ്ധതിയിലേക്ക് അപേക്ഷിക്കാം

ദുർബല, താഴ്ന്ന വിഭാഗത്തിപ്പെട്ടവർക്കായി സന്നദ്ധ സംഘടന/ എൻജിഒ/വ്യക്തികൾ എന്നിവരുടെ സഹകരണത്തോടെ ഭവന നിർമാണത്തിനായി സംസ്ഥാന സർക്കാർ നൽകുന്ന ഗൃഹശ്രീ ഭവന പദ്ധതിയിലേക്ക് അപേക്ഷിക്കാം. അപേക്ഷകർ സ്വന്തമായി രണ്ട്/മൂന്ന് സെന്റ് ഭൂമിയെങ്കിലും കൈവശമുള്ളവരായിരിക്കണം. ലൈഫ് പദ്ധതിയിൽ

ചൂരൽമല ദുരന്തബാധിതർക്കുള്ള ഭവന നിർമ്മാണ പദ്ധതിയുടെ ഉദ്ഘാടനവും ജില്ലാ വിജയോത്സവവും ശനിയാഴ്ച

കൽപ്പറ്റ: കേരള റെക്കഗനൈസ്ഡ് സ്കൂൾ മാനേജ്മെന്റ് അസോഷിയേഷൻ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ചൂരൽ മല ദുരന്തത്തിൽപ്പെട്ടവർക്കുള്ള ഭവന നിർമ്മാണത്തിന്റെ ഉദ്ഘാടനം കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ എ ടി. സിദ്ധിഖ് നിർവഹിക്കും. ശനിയാഴ്ച രാവിലെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *