കൊവിഡ് ബാധിതനായ ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റി; ശ്വസന സംബന്ധമായ പ്രശ്‌നങ്ങളെന്ന് റിപ്പോർട്ട്.

കൊവിഡ് സ്ഥിരീകരിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റി. വാൾട്ടർ റീഡിലെ സൈനിക ആശുപത്രിയിലാണ് ട്രംപിനെ പ്രവേശിപ്പിച്ചത്. തന്റെയും ഭാര്യ മെലാനിയയുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ട്രംപ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

തനിക്ക് പിന്തുണ നൽകിയ എല്ലാവരോടും നന്ദി അറിയിക്കുന്നതായും ട്രംപ് പറഞ്ഞു. ട്രംപിന് ശ്വസന പ്രശ്‌നങ്ങൾ അനുഭവപ്പെടുന്നതായാണ് റിപ്പോർട്ടുകൾ.

കൊവിഡ് സ്ഥിരീകരിച്ച വിവരം ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ പുറത്തു വിട്ടത്. യുഎസ് പ്രഡിഡൻ്റിൻ്റെ ഉപദേശകയായ ഹോപ് ഹിക്സിന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രസിഡൻ്റും മെലാനിയയും ക്വാറൻ്റൈനിൽ പ്രവേശിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ട്രംപിൻ്റെ അടുത്ത ഉപദേശകരിൽ ഒരാളായ ഹോപ് ഹിക്സിന് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെയായിരുന്നു പരിശോധനയ്ക്ക് വിധേയയായത്. ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ ട്രംപിനും മെലാനിയയ്ക്കും കൊവിഡ് 9 പരിശോധന നടത്തുകയായിരുന്നു.

ആർദ്രം പദ്ധതിയിൽ ജില്ലയിൽ നവീകരിച്ചത് 29 ആശുപത്രി കെട്ടിടങ്ങൾ

ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി വയനാട് ജില്ലയിൽ പുനർനിർമിച്ചത് 29 ആശുപത്രി കെട്ടിടങ്ങൾ. നാല് പ്രധാന ആശുപത്രികൾ, രണ്ട് ബ്ലോക്ക്തല കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 23 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവയാണ് നവീകരണം പൂർത്തിയാക്കിയത്. 25 കുടുംബാരോഗ്യ കേന്ദ്രങ്ങൾ,

വയനാട്ടിൽ എലിപ്പനി ബാധിച്ചു യുവാവ് മരിച്ചു.

ബത്തേരി ചീരാൽ കൊഴുവണയിൽ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു. കൊഴുവണ ഉന്നതിയിലെ രാജൻ-അമ്മിണി ദമ്പതികളുടെ മകൻ വിഷ്ണു (മഞ്ഞ 24) ആണ് മരിച്ചത്. ഇന്ന് രാവിലെ 5 മണിയോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു

ദേശീയ പാത അറ്റകുറ്റപ്പണി; ഹൈക്കോടതിക്ക് കേന്ദ്രസർക്കാരിന്റെ ഉറപ്പ്, പാലിച്ചില്ലെങ്കിൽ ടോൾ പിരിവ് നിർത്തിവയ്ക്കേണ്ടിവരുമെന്ന് കോടതി.

കൊച്ചി: ഇടപ്പളളി- മണ്ണുത്തി ദേശീയ പാതയിലെ അറ്റകുറ്റപ്പണി ഒരാഴ്ചക്കകം പൂർത്തിയാക്കി ഗതാഗതം സുഗമമാക്കുമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ ഉറപ്പു നൽകി. സർവീസ് റോഡുകളുടെ അടക്കം നിർമാണം പൂർത്തിയാക്കിയിട്ടില്ലെന്നും പാലിയേക്കരയിലെ ടോൾ പിരിവ് നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടുളള

ഈ ഓറഞ്ച് പൂച്ച അപകടകാരിയെന്ന് കേരള പോലീസ്

സോഷ്യല്‍ മീഡിയയിലെ ഒരു ഓറഞ്ച് എഐ പൂച്ചയാണ് ഇപ്പോള്‍ ചര്‍ച്ച. പലതരം ചെപ്പടി വിദ്യകള്‍ കൈവശമുള്ള ഈ ഓറഞ്ച് പൂച്ചയുടെ വീഡിയോ കാണാത്തവര്‍ വളരെ വിരളമാണ്. എന്നാല്‍ ഇവനാളത്ര ശരിയല്ലായെന്ന് പറഞ്ഞാലോ… പൂച്ചയുണ്ട് സൂക്ഷിക്കുക

കേരളത്തിൽ പണിമുടക്ക് ഹർത്താൽ ആയി. ജനജീവിതം സ്തംഭിച്ചു.

രാജ്യത്ത് സംയുക്ത തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ച പണിമുടക്ക് പുരോഗമിക്കുന്നു. കേരളത്തിൽ പണിമുടക്ക് ഹർത്താൽ ആയിമാറി. പൊതു വാഹനങ്ങൾ സർവീസ് നടത്തുന്നില്ല, ചുരുക്കം ചില കെഎസ്ആർടിസി ബസ്സുകളും സ്വകാര്യ വാഹനങ്ങളും നിരത്തിൽ ഇറങ്ങിയിട്ടുണ്ട്. രാവിലെ പത്തുമണി

ആധാറിലെ പേര്, ഫോട്ടോ, അഡ്രസ് എന്നിവ മാറ്റാൻ ഇനി ഈ രേഖകൾ വേണം; അറിയേണ്ടതെല്ലാം

ദില്ലി: ഇന്ത്യയുടെ ബയോമെട്രിക് സംവിധാനമായ ആധാർ കാർഡുമായി ബന്ധപ്പെട്ട ഒരു പ്രധാന അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുന്നു. ആധാർ കൈകാര്യം ചെയ്യുന്ന സ്ഥാപനമായ യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) 2025–26 വർഷത്തേക്ക് ആധാർ അപ്‌ഡേറ്റിനോ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.