വയനാട് ജില്ലയില്‍ ഇന്ന് (03.10.20) 81 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 92 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 13 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ്. രണ്ട് ആരോഗ്യപ്രവര്‍ത്തകരും മാനന്തവാടി സ്വദേശിയായ ഒരു മാധ്യമപ്രവര്‍ത്തകനും ഉള്‍പ്പെടെ 68 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3974 ആയി. 2865 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1088 പേരാണ് ചികിത്സയിലുള്ളത്.