അതിജീവനത്തിന്റെ പുതിയ പോരാട്ട മുഖം തുറന്ന് കർഷക ജനത, തൃശിലേരി വില്ലേജിലെ ആറു പ്രധാന റോഡുകൾ കേന്ദ്രീകരിച്ച് തൃശിലേരി ജനസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനത്തിൽ കർഷകരോക്ഷം അണപൊട്ടി. എന്തു വില കൊടുത്തും ബഫർ സോൺ വിജ്ഞാപനത്തെയും വയനാടിനെ കടുവാ സങ്കേതമാക്കാനുള്ള നീക്കത്തെയും ചെറുക്കുമെന്ന് പ്രകടനം ഉദ്ഘാടനം ചെയ്ത് സമിതി ചെയർമാൻ ഫാ.സിജോ എടക്കുടിയിൽ പറഞ്ഞു.വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് പാസ്റ്റർമാർ, രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവർ സംസാരിച്ചു. ഒന്നാം ലോക രാജ്യങ്ങൾക്കു വേണ്ടിയും വൻകിട സാമ്രാജ്യത്വ മുതലാളിത്തത്തിനു വേണ്ടിയും , പാവപ്പെട്ട കർഷകരെ ബലി കൊടുക്കുന്ന ജനാധിപത്യ വിരുദ്ധ വിജ്ഞാപനത്തെ ജീവൻ കൊടുത്തും എതിർക്കുമെന്ന് യുവ കർഷകർ പ്രതിജ്ഞയെടുത്തു. വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ നൂറുകണക്കിന് കർഷകർ പങ്കെടുത്തു.

വയനാടിനെ പ്രമേയമാക്കി പ്രിയങ്ക ഗാന്ധിയുടെ കലണ്ടർ
വയനാടിനെ പ്രമേയമാക്കി പ്രിയങ്ക ഗാന്ധി എം.പിയുടെ പുതുവത്സര സമ്മാനമായി കലണ്ടർ പുറത്തിറക്കി. എം.പി ആയതിനു ശേഷം പ്രിയങ്ക ഗാന്ധി നടത്തിയ ഇടപെടലുകളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് കലണ്ടർ. മുക്കം മണാശേരി ശ്രീ കുന്നത്ത് മഹാവിഷ്ണു







