തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7 (പുതിയിടം ) കണ്ടൈന്‍മെന്റ് സോണായും, എടവക ഗ്രാമപഞ്ചായത്ത് വാര്‍ഡ് 4 ലെ പാണ്ടിക്കടവ് -പഴശ്ശിക്കുന്ന് ഭാഗം, വാര്‍ഡ് 5 ല്‍ ഉള്‍പ്പെടുന്ന മേച്ചേരിക്കുന്ന്,അഗ്രഹാരം ഭാഗവും ഉള്‍പ്പെടുന്ന പ്രദേശം,നെന്മേനി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 ചീരാല്‍ -ബത്തേരി റോഡില്‍ എയുപി സ്‌കൂള്‍ മുതല്‍ ഡോക്ടര്‍പടി വരെയും,താഴത്തൂര്‍ റോഡില്‍ ചീരാല്‍ ടൗണ്‍ മുതല്‍ താഴത്തൂര്‍ ശാന്തി സ്‌കൂള്‍ വരെയുള്ള പ്രദേശങ്ങള്‍, വാര്‍ഡ് 7 ല്‍ ചീരാല്‍ -ചെറുമാട് -മാടക്കര റോഡില്‍ തവനി അംഗണ്‍വാടി മുതല്‍ ചെറുമാട് ടൗണ്‍ ഉള്‍പ്പെടെയുള്ള പ്രദേശം എന്നിവ മൈക്രോ കണ്ടെന്‍മെന്റ് സോണുകളായും വയനാട് ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.

ജനറൽ ഫിറ്റ്നസ് ട്രെയിനർ പ്രവേശനം ആരംഭിച്ചു
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഫിറ്റ്‌നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ബാച്ചിൽ പ്രവേശനം നേടിയ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെ ഫണ്ടിംഗ് വ്യവസ്ഥകൾ പ്രകാരം ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴുവാക്കും. ഫോൺ- 9495999669.







