തിരുനെല്ലി പഞ്ചായത്തിലെ തോല്‍പ്പെട്ടി നെടുംതണ കക്കേരി കോളനിയിലെ രഘുവിന്റെ മകന്‍ ഉദയനെ(38)യാണ് ഇന്നലെ ഉച്ചയോടെ കരടി ആക്രമിച്ചത്.
കാട്ടില്‍ തേന്‍ ശേഖരിക്കുന്നതിനിടയിലാണ് കരടിയുടെ ആക്രമണമുണ്ടായത്.
കരടിയുടെ മുന്നില്‍ പെട്ടു പോയ ഉദയന്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കരടി മുഖത്തടിക്കുകയായിരുന്നു.
തലയ്ക്കും ഇടതു കൈക്കും ഗുരുതര പരുക്കുള്ള ഉദയന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.