മൊറട്ടോറിയം കാലത്തെ പിഴപ്പലിശ ഒഴിവാക്കുമെന്ന് കേന്ദ്രസർക്കാർ.

ദില്ലി: സാധാരണക്കാർക്കും ചെറുകിടകച്ചവടക്കാർക്കും വലിയ ആശ്വാസം. രണ്ട് കോടി രൂപ വരെയുള്ള വായ്പകളുടെ പിഴപ്പലിശ ഒഴിവാക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. ആറ് മാസത്തെ മൊറട്ടോറിയം കാലാവധിക്കാലത്തെ പിഴപ്പലിശയാണ് ഒഴിവാക്കുക. 

ചെറുകിട, MSME ലോണുകൾക്കും, വിദ്യാഭ്യാസ, ഭവന, കൺസ്യൂമർ ഡ്യൂറബിൾ, വാഹന, പ്രൊഫഷണൽ ലോണുകൾക്കും, ക്രെഡിറ്റ് കാർഡ് തുകകൾക്കും, പിഴപ്പലിശയിലെ ഈ ഇളവ് ബാധകമാണ്. ‘ഇത്തരം പ്രതിസന്ധിഘട്ടങ്ങളിൽ, സർക്കാർ ഈ പിഴപ്പലിശയുടെ ഭാരം വഹിക്കുക എന്നത് മാത്രമാണ് പോംവഴി’, എന്ന് കേന്ദ്രസർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. പാർലമെന്‍റിന്‍റെ അനുമതി ഇക്കാര്യത്തിൽ തേടുമെന്നും സത്യവാങ്മൂലം പറയുന്നു.

നേരത്തേ പിഴപ്പലിശ ഒഴിവാക്കാനാകില്ലെന്നാണ് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നത്. ഇത് ബാങ്കുകളെ വലിയ രീതിയിൽ ബാധിക്കുമെന്നും കേന്ദ്രം നിലപാടെടുത്തു. എന്നാൽ, ഉപഭോക്താക്കളുടെ മേലുള്ള ഭാരം കുറയ്ക്കുന്ന നിർദേശങ്ങൾ പഠിച്ച് സമർപ്പിക്കാൻ സുപ്രീംകോടതി നിർദേശപ്രകാരം സർക്കാർ രൂപീകരിച്ച വിദഗ്ധസമിതി പിഴപ്പലിശ ഒഴിവാക്കണമെന്ന നിർദേശമാണ് നൽകിയത്. ഇത് പരിഗണിച്ചാണ് പിഴപ്പലിശ ഒഴിവാക്കാൻ തീരുമാനിച്ചത്. 

സത്യവാങ്മൂലത്തിൽ പറയുന്ന മറ്റ് കാര്യങ്ങൾ

* മൊറട്ടോറിയം ഇളവുകൾ വാങ്ങിയാലും ഇല്ലെങ്കിലും എല്ലാ ഇടപാടുകാർക്കും ഈ ആനുകൂല്യം നൽകണം. 

*എല്ലാ ലോണുകളുടെയും മൊറട്ടോറിയം കാലയളവിലെ പലിശ മുഴുവനായും എഴുതിത്തള്ളാനാകില്ല. എല്ലാ ലോണുകളുടെയും മൊറട്ടോറിയം കാലത്തെ പലിശ മാത്രം ഏതാണ്ട് ആറ് ലക്ഷം കോടിയോളം വരും. അത് ബാങ്കുകളെ കടുത്ത പ്രതിസന്ധിയിലാക്കും.

*ചെറുകിട വ്യവസായികളെയും സാധാരണക്കാരെയും സഹായിക്കാനാണ് പിഴപ്പലിശ ഒഴിവാക്കിയത്. 

*രണ്ട് കോടിയിൽ കൂടുതലുള്ള ഒരു വായ്പയ്ക്കും ഈ ആനുകൂല്യം ലഭ്യമാകില്ല. 

നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ട്, ഇത് സൈബർ പൊലീസിന് കൈമാറും: മന്ത്രി വീണ ജോർജ്ജ്

മലപ്പുറം: നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ഇത് സൈബർ പൊലീസിന് കൈമാറുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ്ജ്. രണ്ട് ജില്ലകളിലും ഒരേ സമയം നിപ റിപ്പോർട്ട് ചെയ്യുന്നത് ഇത് ആദ്യമാണ്. 252 പേർ

എംഎസ്‍സി എൽസ അപകടം: 9531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ‌ ഹൈക്കോടതിയിൽ

കൊച്ചി: കൊച്ചി പുറങ്കടലിൽ ചരക്ക് കപ്പൽ എംഎസ്‍‌സി എൽസ മുങ്ങിയ സംഭവത്തിൽ നഷ്ടപരിഹാരത്തിനായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. 9000 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്. ഹൈക്കോടതിയിൽ അഡ്മിറാലിറ്റി സ്യൂട്ട് ഫയൽ ചെയ്തിരിക്കുകയാണ്.

ക്വട്ടേഷൻ ക്ഷണിച്ചു.

പൊതുമരാമത്ത് വകുപ്പ് (നിരത്ത്) പുൽപള്ളി ഓഫീസിന്റെ അധികാര പരിധിയിൽ വരുന്ന സുൽത്താൻ ബത്തേരി-പുൽപള്ളി-പെരിക്കല്ലൂർ റോഡിൽ കേളക്കവല എന്ന സ്ഥലത്ത് അപകടകരമായി സ്ഥിതിചെയ്യുന്ന ആൽമരത്തിന്റെ വെട്ടിമാറ്റിയ ശിഖരങ്ങൾ ലേലം ചെയ്യുന്നു. ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ പൊതുമരാമത്ത്

ദർഘാസ് ക്ഷണിച്ചു.

വൈത്തിരി താലൂക്ക് ആശുപത്രിയിൽ ജെഎസ്എസ്കെ, ട്രൈബൽ, ആർഎസ്ബിവൈ, മെഡിസെപ്പ് എന്നീ പദ്ധതികളിൽ ചികിത്സയിലുള്ള രോഗികൾക്ക് ആശുപത്രിയിൽ ലഭ്യമല്ലാത്ത സിടി/എംആർഐ/ യുഎസ്ജി സ്കാനിംഗ് സേവനങ്ങൾ ഒരു വർഷത്തേക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ചെയ്യാൻ താത്പര്യമുള്ള അംഗീകൃത

ലാറ്ററല്‍ എന്‍ട്രി കോഴ്‌സിലേക്ക് പ്രവേശനം

മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജില്‍ രണ്ടാം വര്‍ഷ ക്ലാസ്സുകളിലേക്കുള്ള ലാറ്ററല്‍ എന്‍ട്രി കോഴ്‌സില്‍ ഒഴിവുള്ള സീറ്റില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ജൂലൈ 11 ന് രാവിലെ 9.30 മുതൽ 10.30 മണിക്കകം രജിസ്റ്റർ ചെയ്യണം.

ടെൻഡർ ക്ഷണിച്ചു.

വനിത ശിശു വികസന വകുപ്പിന് കീഴിൽ കല്‍പ്പറ്റ ഐസിഡിഎസ് അഡീഷണൽ പ്രോജക്ട് ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി കരാറടിസ്ഥാനത്തില്‍ വാഹനം (ജീപ്പ്/കാര്‍) വാടകയ്ക്ക് നല്‍കാന്‍ സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ ഏഴ് ഉച്ച

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.