ചാത്തന്നൂർ : ചാത്തന്നൂരിൽ അവിവാഹിതയായ യുവതിയെ പീഡിപ്പിച്ചശേഷം ഒളിവിലായിരുന്ന ബംഗാളിയെ പാരിപ്പള്ളി പോലീസ് പിടികൂടി. പശ്ചിമബംഗാൾ ജാൽപായ്‌ഗുഡി സ്വദേശിയായ ഉത്തംദാസ് (31) ആണ് പിടിയിലായ ബംഗാളി.
കോട്ടയത്തുനിന്നുമാണ് ഈ ബംഗാളിയെ പോലീസ് പിടികൂടിയത്. . കരാർ തൊഴിലാളിയായ ഇയാൾ കെട്ടിടനിർമാണ കമ്പനിയിലെ ജീവനക്കാരിയെ വിവാഹ കഴിച്ചോളാമെന്നു വിശ്വസിപ്പിച്ചു നിരവധിതവണ നാവായിക്കുളത്തും ശ്രീകാര്യത്തുംവെച്ച് പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു.
ചാത്തന്നൂർ എ.സി.പി.ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പാരിപ്പള്ളി ഐ.എസ്.എച്ച്.ഒ. രൂപേഷ് രാജ്, പ്രൊബേഷണറി എസ്.ഐ. മിനുമോൾ, ഗ്രേഡ് എസ്.ഐ. ദിലീപ്, എ.എസ്.ഐ. രമേശ്, എസ്.സി.പി.ഒ. ജയിൻ, അജു ഫെർണാണ്ടസ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പരവൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.