ഇന്റർനെറ്റിലൂടെ കുട്ടികളെ ചൂഷണം ചെയ്യുന്നതിനെതിരെ കേരളാ പൊലീസ് നടത്തി വരുന്ന പ്രവർത്തനങ്ങളുടെ ഭാഗമായ ആരംഭിച്ചതാണ് ഓപ്പറേഷൻ പി ഹണ്ട്. ഇതിൻറെ ഭാഗമായി നടത്തിയ റെയ്ഡിൽ നവമാധ്യമങ്ങൾ വഴി കുട്ടികളുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ച 41 പേർ അറസ്റ്റിലായി. 326 ഓളം ഇടങ്ങളിൽ നടന്ന റെയ്‌ഡിലാണ് ഇവരെ പിടികൂടിയത്.
അറസ്റ്റ് ചെയ്തവരിൽ ഐടി വിദഗ്ധരും ഉൾപ്പെടുന്നു.റെയ്‌ഡിൽ ഇതിനായി ഉപയോഗിച്ചിരുന്ന 285 ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തു. കൂടാതെ 268 കേസുകളും രജിസ്റ്റർ ചെയ്തു.