സെല്‍ഫി എടുക്കുന്നതിനിടെ കൊക്കയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം.

മൂലമറ്റം : സുഹൃത്തുകൾക്കൊപ്പംവാഗമണ്‍ സന്ദര്‍ശിക്കാന്‍ പോയ യുവാക്കളിലൊരാള്‍ കൊക്കയില്‍ വീണ് മരിച്ചു.
തൊടുപുഴ കാരിക്കോട് പുതിയേടത്ത് സോമശേഖരന്‍നായരുടെ മകന്‍ ഉണ്ണിക്കൃഷ്ണന്‍ (29) ആണ് സെല്‍ഫി എടുക്കുന്നതിനിടെ താഴ്ചയിലേക്ക് വീണ് മരിച്ചത്.
യാത്രക്കിടയിൽ കുമ്പംകാനത്ത് റോഡരികിലെ കെട്ടില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ 200 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു.

ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് സംഭവം.
കൂടെയുണ്ടായിരുന്നവര്‍ വിളിച്ച് പറഞ്ഞതനുസരിച്ച് മൂലമറ്റത്ത് നിന്ന് ഫയര്‍ഫോഴ്സും, കാഞ്ഞാര്‍ സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ വി.കെ ശ്രീജേഷ്, എസ്.ഐ ഹരികുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ പോലീസും, ഓടികൂടിയ നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

മൂലമറ്റത്തെ അഗ്‌നിരക്ഷാസേന അംഗങ്ങള്‍ വടം ഉപയോഗിച്ച് താഴെയിറങ്ങികയായിരുന്നു. രാത്രിയായതിനാല്‍ വെളിച്ചകുറവും പ്രശ്നമായി.ഏറെ ശ്രമകരമായാണ് സംഘം വലയിറക്കി എട്ട് മണിയോടെ മൃതദേഹം പുറത്തെടുത്തത്.
ഉടൻതന്നെ തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലുംമരണപെടുകയായിരു.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

അപേക്ഷ ക്ഷണിച്ചു.

മീനങ്ങാടി മോഡൽ കോളജിൽ നവംബർ 10ന് ആരംഭിക്കുന്ന മൂന്ന് മാസം ദൈർഘ്യമുള്ള ജിഎസ്‌ടി കംപ്ലൈൻസ് ആൻഡ് ഇ-ഫയലിങ്‌, മൊബൈൽ സർവീസ് ടെക്‌നിഷ്യൻ എന്നീ സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നവംബർ ഏഴിന് വൈകിട്ട്

ടെക്‌നീഷ്യൻ  നിയമനം

മീനങ്ങാടി ഐ.എച്ച്.ആർ.ഡി മോഡൽ കോളേജിൽ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ടെക്‌നിഷ്യൻ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. മൂന്ന് വർഷ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ അല്ലെങ്കിൽ ബി.എസ്.സി കമ്പ്യൂട്ടർ സയൻസാണ് യോഗ്യത. ഉദ്യോഗാർഥികൾ യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ

റേഷൻ കാർഡ് മസ്റ്ററിങ് നവംബർ 15നകം പൂർത്തിയാക്കണം

ജില്ലയിലെ മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിലെ എല്ലാ അംഗങ്ങളും തങ്ങളുടെ റേഷൻ കാർഡും ആധാർ നമ്പറും സഹിതം അതാത് താലൂക്ക് സപ്ലൈ ഓഫീസുകളിലോ റേഷൻ കടകളിലോ എത്തി നവംബർ 15നകം മസ്റ്ററിങ് പൂർത്തിയാക്കണമെന്ന് ജില്ലാ

ഭിന്നശേഷിക്കാർക്ക് യു.ഡി ഐ.ഡി കാർഡിന് അപേക്ഷിക്കാം

ജില്ലയിൽ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റും യുഡിഐഡി കാർഡും ലഭിക്കുന്നതിന് അപേക്ഷ നൽകാത്ത ഭിന്നശേഷിക്കാര്‍ എത്രയുംവേഗം അപേക്ഷ നൽകണമെന്ന് അധികൃതർ അറിയിച്ചു. അപേക്ഷകർ ആധാർ കാർഡ്, ഫോട്ടോ, മൊബൈൽ നമ്പർ, ജനന തിയ്യതി എന്നിവ സഹിതം

എംപി പ്രിയങ്കഗാന്ധി വയനാട്ടിലെ ജനങ്ങളോട് പറഞ്ഞ വാക്ക് പാലിക്കണം:കേരള കോൺഗ്രസ്‌ ബി

പുൽപള്ളി:രാത്രി യാത്രാ നിരോധന വിഷയത്തിൽ പറഞ്ഞ വാക്കുപാലിച്ച് വയനാടൻ ജനതയോട് നീതിപുലർത്തുന്നതിന് വയനാട് എംപി പ്രിയങ്ക ഗാന്ധി തയ്യാറാകണമെന്ന് കേരള കോൺഗ്രസ് ബി ബത്തേരി മണ്ഡലം – പുൽപ്പള്ളി ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു. പാർലമെന്റ്

മുസ്‌ലിം പുരുഷൻ്റെ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് ആദ്യ ഭാര്യയുടെ ഭാഗം കേൾക്കണം: ഹൈക്കോടതി

കൊച്ചി: മുസ്‌ലിം പുരുഷൻ്റെ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് ആദ്യ ഭാര്യയുടെ ഭാഗം കേൾക്കണമെന്ന് ഹൈക്കോടതി. ശേഷം മാത്രമേ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്ത് നൽകുന്നതിൽ അധികൃതർ തീരുമാനം എടുക്കാവൂവെന്ന് ഹൈക്കോടതി നിർദേശിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.