തിരുവനന്തപുരം: സംസ്ഥാനത്ത് 23 ലക്ഷം പേര്‍ക്കു വരെ കൊറോണ വന്നു പോയിട്ടുണ്ടാകാമെന്ന് ഐസിഎംആര്‍ സര്‍വേ. ഐസിഎംആര്‍ നടത്തിയ സിറോ സര്‍വേ ഫലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓഗസ്റ്റ് അവസാന വാരത്തിലാണ് സിറോ സര്‍വേ നടന്നത്.
സംസ്ഥാനത്ത് 1181 പേരിലാണ് ഐസിഎംആര്‍ പരിശോധന നടത്തിയത്. ഇതില്‍ 11 പേര്‍ക്ക് ലക്ഷണങ്ങള്‍ ഇല്ലാതെ രോഗം വന്നു പോയതായി കണ്ടെത്തി. ഇത്തരത്തിലുള്ളവരുടെ നിരക്ക് -0.8 ശതമാനമാണ്, ഇതിന്റെ ആറുമുതല്‍ പത്തു ഇരട്ടി വരെ ആളുകള്‍ക്ക് രോഗം വന്നിരിക്കാമെന്നാണ് ഐസിഎംആറിന്റെ നിഗമനം.
നിലവില്‍ സംസ്ഥാനത്തെ രോഗബാധിതര്‍ 2.29 ലക്ഷമാണ്. ഇതിന്റെ പത്തിരട്ടിയായ 23 ലക്ഷം പേര്‍ക്ക് രോഗം വന്നു പോയിട്ടുണ്ടാകാം.
ആകെ ജനസംഖ്യയുടെ മുപ്പതു ശതമാനംവൈറസ് ബാധിതരായാല്‍ രോഗം മൂര്‍ധന്യാവസ്ഥിലെത്തിയ ശേഷം കുറഞ്ഞു തുടങ്ങുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ കരാര്‍ നിയമനം
പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. വെറ്ററിനറി ഡോക്ടര്‍, മൃഗപരിപാലകര്‍, ഓപറേഷന്‍ തിയേറ്റര്‍ സഹായി, ശുചീകരണ തൊഴിലാളി, ഡോഗ് ക്യാച്ചേര്‍സ് തസ്തികയിലേക്കാണ് നിയമനം. വെറ്ററിനറി ഡോക്ടര്‍ക്ക് വെറ്ററിനറി സയന്‍സ് ആന്‍ഡ്







