കോവിഡ് ആശങ്കയുയർത്തി കൽപ്പറ്റയിൽ ഇന്നും പത്തു പേർക്ക് പോസിറ്റീവായി. ഇതിൽ അഞ്ചു പേർ മുട്ടിൽ സ്വദേശികളും, അഞ്ചു പേർ കൽപ്പറ്റ സ്വദേശികളുമാണ്. 150 ആൻ്റിജൻ പരിശോധനയും, 27 ആർടിപിസിആർ പരിശോധനയുമായി 177 പരിശോധനയാണ് കൽപ്പറ്റയിൽ ഇന്നു നടത്തിയത്.
ഇതിൽ
സപ്ലൈകോ കിറ്റ് പാക്കിംഗ് ജീവനക്കാരിക്കും കോവിഡ് പോസിറ്റീവ് ആയിട്ടുണ്ട്. കൽപ്പറ്റ ടൗൺഹാളിൽ റേഷൻ കടകൾ വഴി കാർഡുടമകൾക്ക് വിതരണം ചെയ്യാനുള്ള കിറ്റ് പാക്ക് ചെയ്തു കൊണ്ടിരുന്ന ജീവനക്കാരിയാണ് ആന്റിജൻ പരിശോധനയിൽ പോസിറ്റീവായത്. ഇവരുമായി സമ്പർക്കം മറ്റ് അഞ്ച് ജീവനക്കാരോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. മറ്റ് ജീവനക്കാരുടെ സമ്പർക്കം സംശയിച്ച് കൽപ്പറ്റ അമ്മൂസ് കോംപ്ലക്സിലെ സപ്ലൈകോ സ്റ്റോർ ഇന്ന് ഉച്ചയോടെ അടച്ചു. പൾസ് എമർജൻസി ടീമെത്തി കൽപ്പറ്റ ടൗൺഹാളും സപ്ലൈകോയും അണുവിമുക്തമാക്കി.

കോട്ടയം മെഡിക്കൽ കോളേജ് അപകടം: കുടുംബത്തിൻ്റെ ദു:ഖം തൻ്റേതുമെന്ന് വീണ ജോർജ്, പ്രതിഷേധം കനക്കുന്നതിനിടെ ആരോഗ്യമന്ത്രി ബിന്ദുവിൻ്റെ വീട്ടിൽ
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ വീട്ടിലെത്തി ആരോഗ്യ മന്ത്രി വീണ ജോർജ്. രാവിലെ ഏഴേ കാലോടെയാണ് മന്ത്രി കോട്ടയത്തെ തലയോലപ്പറമ്പിലെ വീട്ടിലെത്തിയത്. മന്ത്രി, ബിന്ദുവിൻ്റെ വീട്ടിൽ സന്ദർശനം നടത്തിയില്ലെന്ന