ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന നറുക്കെടുപ്പില്‍ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള നറുക്കെടുപ്പിന് നേതൃത്വം നല്‍കി.

സംവരണ വിഭാഗം/ ജനറല്‍ (ബ്രാക്കറ്റില്‍ മണ്ഡലത്തിന്റെ നമ്പറും പേരും) എന്ന ക്രമത്തില്‍:

ജില്ലാ പഞ്ചായത്ത്: വനിത (2. തിരുനെല്ലി, 3. പനമരം, 4. മുള്ളന്‍കൊല്ലി, 5. പുല്‍പ്പള്ളി, 6. കണിയാമ്പറ്റ, 9. തോമാട്ടുചാല്‍), പട്ടികവര്‍ഗ വനിത (1. തവിഞ്ഞാല്‍, 7. മീനങ്ങാടി), പട്ടികജാതി (16. എടവക), പട്ടികവര്‍ഗം (12. മേപ്പാടി), ജനറല്‍ (8. ചീരാല്‍, 10. അമ്പലവയല്‍, 11. മുട്ടില്‍, 13. പൊഴുതന, 14. പടിഞ്ഞാറത്തറ, 15. വെള്ളമുണ്ട).

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്: വനിത (1. പേരിയ, 2. വാളാട്, 5. തിരുനെല്ലി, 6. തോണിച്ചാല്‍, 13. തൊണ്ടര്‍നാട്), പട്ടികവര്‍ഗം വനിത (4. കാട്ടിക്കുളം, 11. വെള്ളമുണ്ട), പട്ടികവര്‍ഗം (10. കട്ടയാട്), ജനറല്‍ (3. തലപ്പുഴ, 7. പള്ളിക്കല്‍, 8. കല്ലോടി, 9. തരുവണ, 12. തേറ്റമല).

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത്: വനിത (1. മീനങ്ങാടി, 2. കൊളഗപ്പാറ, 5. കല്ലൂര്‍, 7. ചീരാല്‍, 12. കുമ്പളേരി), പട്ടികവര്‍ഗം വനിത (9. ചുള്ളിയോട്, 10. തോമാട്ടുചാല്‍), പട്ടികവര്‍ഗം (6. മുത്തങ്ങ), ജനറല്‍ (3. അമ്പുകുത്തി, 4. നമ്പിക്കൊല്ലി, 8. കോളിയാടി, 11. അമ്പലവയല്‍, 13. കൃഷ്ണഗിരി).

പനമരം ബ്ലോക്ക് പഞ്ചായത്ത്: വനിത (2. പാക്കം, 3. ആനപ്പാറ, 9. കേണിച്ചിറ, 10. നടവയല്‍, 11. പൂതാടി), പട്ടികവര്‍ഗം വനിത (4. പാടിച്ചിറ, 6. പുല്‍പ്പളളി), പട്ടികവര്‍ഗം (12. പച്ചിലക്കാട്), ജനറല്‍ (1. അഞ്ചുകുന്ന്, 5. മുള്ളന്‍കൊല്ലി, 7. ഇരുളം, 8. വാകേരി, 13. കണിയാമ്പറ്റ, 14. പനമരം).

കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത്: വനിത (1. പടിഞ്ഞാറത്തറ, 4. മടക്കിമല, 5. മുട്ടില്‍, 7. മൂപ്പൈനാട്, 10. മേപ്പാടി, 12. വൈത്തിരി), പട്ടികവര്‍ഗം വനിത (13. പൊഴുതന), പട്ടികജാതി (6. തൃക്കൈപ്പറ്റ), പട്ടികവര്‍ഗം (9. ചൂരല്‍മല), ജനറല്‍ (2. കോട്ടത്തറ, 3. വെങ്ങപ്പള്ളി, 8. അരപ്പറ്റ, 11. ചാരിറ്റി, 14. തരിയോട്)

ടെന്‍ഡര്‍ ക്ഷണിച്ചു.

പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് റീ ഏജന്റ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍, വൃക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകല്‍ ജൂലൈ 21 ന് ഉച്ചയ്ക്ക് ഒന്ന് വരെ നല്‍കാം. അന്നേ ദിവസം

സ്പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം പി.ജി.ഡിപ്ലോമ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വര്‍ടൈസിങ് കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. ജൂലൈ 16 ന് രാവിലെ 10

ആശാവര്‍ക്കര്‍ നിയമനം

മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ ഒന്‍പത്, 18വാര്‍ഡുകളില്‍ ആശവര്‍ക്കറെനിയമിക്കുന്നു. പത്താം ക്ലാസ്സ് യോഗ്യതയുള്ള, 25-45 നും ഇടയില്‍ പ്രായമുള്ള വിവാഹിതരായ വനിതകള്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ബയോഡാറ്റയുമായി ജൂലൈ 10 ന് രാവിലെ 11

ഇനി ഭക്ഷണം കഴിക്കാൻ പുറത്ത് പോകണ്ട; സ്കൂളുകളിൽ മാ കെയർ സജ്ജം

മാനന്തവാടി: സ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സ്‌കൂൾ കോമ്പൗണ്ടിൽ നിന്നും പുറത്ത് പോകാതെ ലഘുഭക്ഷണം കഴിക്കാനും സ്റ്റേഷനറി സാധനങ്ങൾ വാങ്ങാനും സാഹചര്യമൊരുക്കി മാ കെയർ പദ്ധതി. മാനന്തവാടി ജിവിഎച്ച്എസ്എസിൽ നടന്ന മാ കെയർ ജില്ലാതല ഉദ്ഘാടനം

പഠനത്തോടൊപ്പം  ശാരീരിക ക്ഷമതയും മെച്ചപ്പെടുത്തണം: മന്ത്രി ഒ ആർ കേളു.

വിദ്യാർത്ഥികൾ പഠനത്തോടൊപ്പം മികച്ച ശാരീരികക്ഷമതയും കൈവരിക്കണമെന്ന് മന്ത്രി ഒ ആർ കേളു. മാനന്തവാടി ജിവിഎച്ച്എസ്എസിൽ ഉജ്ജ്വലം സമഗ്ര ഗുണമേന്മ വിദ്യാദ്യാസ പദ്ധതിയ്ക്ക് കീഴിൽ എംഎല്‍എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും എംഎൽഎ ആസ്തി വികസനത്തിൽ നിന്നും

കേബിൾ കുടുങ്ങി അവശനിലയിലായ തെരുവ് നായയെ രക്ഷപ്പെടുത്തി

കൽപ്പറ്റ കൈനാട്ടിയിൽ ശരീരത്തിൽ കേബിൾ കുടുങ്ങി അവശനിലയിലായ തെരുവ് നായയെ രക്ഷപ്പെടുത്തി. കേബിൾ കുടുങ്ങി മുറിവ് വ്രണമായതോടെ ഒരാഴ്ചയിലേറെയായി ഭക്ഷണവും വെള്ളവുമില്ലാതെ അവശതയിലായിരുന്നു. പ്രദേശത്ത് ലോട്ടറി കച്ചവടം നടത്തുന്ന മോഹനൻ എന്നയാളും സന്നദ്ധ പ്രവർത്തകൻ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.