കർഷകന്റെ ദുരൂഹ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം:കെഎ ആന്റണി

പത്തനംതിട്ടയിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത കർഷകൻ ടി.പി മത്തായിയുടെ ദുരൂഹ മരണത്തിൽ വനപാലകരെ സസ്പെൻ്റ് ചെയ്യുകയും കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്ത് ജുഡിഷ്യൽ നടത്തണമെന്ന് കേരളാ കോൺഗ്രസ് എം ജോസഫ് വിഭാഗം നേതാവ് കെ.എ ആന്റണി ആവശ്യപ്പെട്ടു. വനം വകുപ്പ് ഉദ്യോഗസ്ഥർ വർഷങ്ങളായി നടത്തുന്ന കർഷക ദ്രോഹനടപടികൾ അവസാനിക്കുന്നതിൽ കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ് .പാവപ്പെട്ട കർഷകരുടെ ഭൂമി ജണ്ട കെട്ടി അതിക്രമിച്ചു കയറി യും, ഭീഷണിപ്പെട്ടുത്തിയും, കള്ള കേസ്സിൽ പ്രതികളാക്കിയും മറ്റും വനംവകുപ്പ് ഉദ്യോഗസ്ഥർ അഴിഞ്ഞാടുകയാണ്.ഇവർക്ക് എതിരെ ചെറുവിരൽ അനക്കുവാൻ സംസ്ഥാന ഗവൺമെന്റ് തയ്യാറായിട്ടില്ല എന്നത് ഖേദകരമാണ്.ടി.പി മത്തായിയുടെ മരണത്തിൽ വനം വകുപ്പ് മന്ത്രി കാണിക്കുന്ന മൗനം കുറ്റകരമായ അനസ്ഥാ യാണ്.സ്ഥലത്തെപോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യുക എന്ന നിയമാനുസൃതമായ നടപടി ക്രമങ്ങൾ പാലിക്കാതെയാണ് വനപാലകർ കർഷകനെ കസ്റ്റഡിയിൽ എടുത്തത്.
ഈയടുത്ത കാലത്ത് കോഴിക്കോട് പുലി ഒരു കർഷകന്റെ വലയിൽ കുരുങ്ങിയതിന് കർഷകനെ അറസ്റ്റ് ചെയ്യുകയുണ്ടായി. എല്ലാവരും ശക്തമായി ഇടപെട്ടത് കൊണ്ടാണ് ജാമ്യം ലഭിച്ചത്.
അതുപോലെ ആന ചെരിഞ്ഞതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.
വന്യ മൃഗങ്ങളെ കാട്ടിൽ തന്നെ നിലനിർത്താൻ സർക്കാരാണ് മുൻകൈ എടുക്കേണ്ടത്.
അവയ്ക്കു ആവശ്യമായ കുടിവെള്ളവും ഭക്ഷണവും കാട്ടിൽ ലഭ്യമാക്കണമെന്ന് കാലാ കാലങ്ങളായി കർഷക സംഘടനകൾ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നതാണ്.
കർഷകന്റെ വിളകൾ ആന നശിപ്പിക്കുമ്പോൾ, സർക്കാർ കർഷകരെ രക്ഷിക്കേണ്ടതിനു പകരം കർഷകരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുന്നത് കൊടിയ ദ്രോഹം തന്നെയാണ് .
ടി പി മത്തായിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുകയും ആശ്രിതർക്ക് സർക്കാർ സർവ്വീസിൽ അവരുടെ വിദ്യാഭ്യാസയോഗ്യത അനുസരിച്ച് മാന്യമായ ജോലി നൽകി കുടുംബത്തെ സംരക്ഷിക്കുവാൻ സർക്കാർ തയ്യാറക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

നിധി ആപ്‌കെ നികാത്ത് 27ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി നിധി ആപ്‌കെ നികാത്ത് എന്ന പേരില്‍ ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു.

ബീനാച്ചി-പനമരം റോഡില്‍ നിയന്ത്രിത ഗതാഗതത്തിന് അനുമതി

ബീനാച്ചി-പനമരം റോഡിലെ പുഞ്ചവയല്‍ മുതല്‍ മാത്തൂര്‍ വരെയുള്ള ഭാഗത്ത് നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനാല്‍, സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ച് വാഹന ഗതാഗതം അനുവദിച്ചു. നേരത്തെ റോഡ് നവീകരണവും സുരക്ഷാ കട്ടിങ് പ്രവൃത്തികളും പുരോഗമിക്കുന്നതിനിടെ കനത്ത മഴ

ക്ഷേമനിധി അംഗത്വം പുതുക്കാന്‍ മെയ് 19 വരെ അവസരം

കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമബോര്‍ഡ് അംഗങ്ങളുടെ 2025 വര്‍ഷത്തെ അംഗത്വം പുതുക്കുന്നതിനുള്ള അവസാന തീയതി മെയ് 19 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ആവശ്യമായ രേഖകള്‍ സഹിതം കല്‍പ്പറ്റ അമ്മൂസ് കോംപ്ലക്സില്‍

പേപ്പര്‍ ക്രാഫ്റ്റ് പരിശീലനം

കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ പണിയ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മീനങ്ങാടി സി.ഡി.എസിന്റെ നേതൃത്വത്തില്‍ ബാലസഭ കുട്ടികള്‍ക്ക് പേപ്പര്‍ ക്രാഫ്റ്റ് പരിശീലനം നല്‍കി. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സിന്ധു ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.