തരിയോട്: വിമുക്തി കാമ്പയിന്‍റെ ഭാഗമായി എക്സൈസ് വകുപ്പും ആയുഷ് ഹോമിയോപ്പതി വകുപ്പും സംയുക്തമായി തരിയോട് പത്താം മൈലില്‍ വെച്ച് സംഘടിപ്പിച്ച ഏകദിന സൗജന്യ മെഡിക്കൽ ക്യാമ്പ് ഏറെ ഉപകാരപ്രദമായി. തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം കെ വി ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. രാധ പുലിക്കോട്, എക്സൈസ് ഓഫീസര്‍ പി എസ് സുഷാധ്, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ അനു തുടങ്ങിയവര്‍ സംസാരിച്ചു.
എക്സൈസ് വകുപ്പ്, മൊബൈല്‍ ഹോമിയോ സ്പെഷ്യാലിറ്റി ക്ലിനിക്കിന്‍റെ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പില്‍ ജീവിതശൈലീ രോഗ പരിശോധന, ജനറല്‍ മെഡിസിന്‍, മരുന്ന് വിതരണം തുടങ്ങിയവയും നടന്നിരുന്നു.








