ഉപയോക്താക്കൾക്ക് പരിധി നിശ്ചയിക്കാം ഡെബിറ്റ് – ക്രെഡിറ്റ്‌ കാർഡുകളുടെ ചട്ടങ്ങൾ പാരിഷ്ക്കരിച്ച് ആർബിഐ

ഡൽഹി: ബാങ്ക് തട്ടിപ്പുകള്‍ വര്‍ധിച്ച്‌ വരുന്ന സാഹചര്യത്തില്‍ അടുത്തിടെയാണ് കാര്‍ഡ് ദുരുപയോഗവും അടുത്തിടെയാണ് അ തട്ടിപ്പും തടയുന്നതിനായി റിസര്‍വ് ബാങ്ക് പുതിയ മാനദണ്ഡങ്ങള്‍ അവതരിപ്പിച്ചിട്ടുള്ളത്. എല്ലാ പുതിയ ഡെബിറ്റ്- ക്രെഡിറ്റ് കാര്‍ഡുകളും ഒക്ടോബര്‍ മുതല്‍ എടിഎമ്മുകളും പിഒഎസ് ടെര്‍മിനലുകളിലും ആഭ്യന്തര ഇടപാടുകള്‍ നടത്താന്‍ മാത്രമേ കഴിയൂ. ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് കാര്‍ഡ് ഉപയോഗിക്കേണ്ടതായി വന്നാല്‍ കാര്‍ഡ് ഉടമകള്‍ ബാങ്കിനെ സമീപിക്കേണ്ടതുണ്ട്. ഒക്ടോബര്‍ ഒന്ന് മുതലാണ് ഈ പരിഷ്കാരങ്ങള്‍ നിലവില്‍ വന്നിട്ടുള്ളത്.

ഇപ്പോള്‍ മുതല്‍ എല്ലാ ഡെബിറ്റ് കാര്‍ഡ്- ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്കും ഇടപാട് പരിധി സജ്ജീകരിക്കാന്‍ സാധിക്കും.

ഇതിന് പുറമേ കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകള്‍ അന്താരാഷ്ട്ര ഇടപാടുകള്‍ക്കും കോണ്‍ടാക്‌ട്ലെസ് ഇടപാടുകളില്‍ ഉള്‍പ്പെടുത്താനും ഒഴിവാക്കാനുള്ള സംവിധാനവും നിലവിലുണ്ട്.

ബാങ്കുകള്‍ക്ക് നിര്‍ദേശം

ഇന്ത്യയിലോ വിദേശത്തോ അല്ലെങ്കില്‍ കോണ്ടാക്‌ട്ലെസ് ഇടപാടുകള്‍ക്ക് ഒരിക്കലും ഉപയോഗിക്കാത്ത ഡെബിറ്റ്- ക്രെഡിറ്റ് കാര്‍ഡുകള്‍ക്കുള്ള ഓണ്‍ലൈന്‍ പേയ്മെന്റുകള്‍ നിഷ്ക്രിയമാക്കാന്‍ ബാങ്കുകളോടും കാര്‍ഡുകള്‍ അനുവദിക്കുന്ന കമ്ബനികളോടും നിര്‍ദേശിച്ചിട്ടുണ്ട്. ആഭ്യന്തര കാര്‍ഡ് ഇടപാടുകള്‍ എടിഎമ്മുകളിലും പിഒഎസ് മെഷീനുകളിലും മാത്രമേ അനുവദിക്കാവൂ എന്നും ബാങ്കുകളോട് നിര്‍ദേശിച്ചിട്ടുണ്ട്. കാര്‍ഡ് അനുവദിക്കുമ്ബോഴോ വീണ്ടും അനുവദിക്കുമ്ബോഴോ ഇക്കാര്യം ശ്രദ്ധിക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്.

കോണ്ടാക്‌ട്ലെസ് ഇടപാട്

രാജ്യാന്തര ഇടപാടുകള്‍ക്ക്, കാര്‍ഡുകള്‍ നിലവില്ലാത്ത ഇടപാടുകള്‍, കോണ്ടാക്‌ട് ലെസ് ഇടപാടുകള്‍ എന്നിവയ്ക്ക് ഉപയോക്താക്കള്‍ തങ്ങളുടെ കാര്‍ഡുകളില്‍ പ്രത്യേകം സര്‍വീസുകള്‍ ഉള്‍പ്പെടുത്തണം. ഉപയോക്താക്കള്‍ക്ക് 24×7 എന്ന ക്രമത്തില്‍ മൊബൈല്‍ ആപ്പുകള്‍, എടിഎം, ഇന്ററാക്ടീവ് വോയ്സ് റെസ്പോണ്‍സ് എന്നിവ വഴി സ്വിച്ച്‌ ഓഫ്/ സ്വിച്ച്‌ ഓണ്‍ ചെയ്യാനുള്ള സൌകര്യം ഉണ്ടായിരിക്കും. നിരവധി ബാങ്കുകള്‍ അടുത്ത കാലത്തായി നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കാര്‍ഡ് ഉപയോക്താക്കള്‍ കാര്‍ഡ് ഇര്‍സേര്‍ട്ട് ചെയ്യുകയോ സ്വൈയ്പ് ചെയ്യുകയോ ചെയ്യാതെ പണമിടപാട് നടത്താന്‍ ഇതുവഴി സാധിക്കുന്നു. ഇതാണ് കോണ്ടാക്‌ട്ലെസ് കാര്‍ഡുകള്‍. ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി ആക്ടിവേറ്റ് ചെയ്യാനും നിഷ് ക്രിയമാക്കാനും സാധിക്കും.

നിയമം ഇങ്ങനെ

പുതിയ നിയന്ത്രണങ്ങള്‍ ഡെബിറ്റ്- ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് മാത്രമാണ് ബാധകമായിട്ടുള്ളതെന്നാണ് റിസര്‍വ് ബാങ്ക് അടുത്തിടെ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുള്ളത്. പ്രീ പെയ്ഡ് ഗിഫ്റ്റ് കാര്‍ഡുകള്‍ മാസ് ട്രാന്‍സിറ്റ് സിസ്റ്റങ്ങളില്‍ ഉപയോഗിക്കുന്ന കാര്‍ഡുകളോ ഇതിന്റെ പരിധിയില്‍ വരില്ല. ഈ നിര്‍ദേശങ്ങള്‍ പേയ്മെന്റ് ആന്റ് സെറ്റില്‍മെന്റ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്‌ട് 2007ലെ സെക്ഷന്‍ 10(2)ല്‍ വരുന്നതാണെന്നും ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്.

ഓഫീസ് കെട്ടിടം മാറ്റി.

കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ വയനാട് ജില്ലാ കമ്മറ്റി ഓഫീസ് കല്‍പ്പറ്റ പിണങ്ങോട് റോഡിലെ എം.എ കെട്ടിടത്തിലേക്ക് മാറ്റിയതായി ചെയര്‍മാന്‍ അറിയിച്ചു.

വിദ്യാര്‍ഥികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു

തൈക്കാട്: മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിത പ്രദേശത്തെ വിദ്യാര്‍ഥികള്‍ക്ക് പഠനാവശ്യത്തിനുള്ള ലാപ്‌ടോപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ തൈക്കാട് ഗവ ഗസ്റ്റ് ഹൗസില്‍ വിതരണം ചെയ്തു. ആദ്യഘട്ടത്തില്‍ പത്താം ക്ലാസ്, പ്ലസ് ടു, എം.ബി.എ, സി. എം.എ കോഴ്‌സുകളില്‍

ഡോക്ടര്‍ നിയമനം

ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ കരാറടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. പീഡിയാട്രീഷ്യന്‍, ഇ.എന്‍.ടി, ഗൈനക്കോളജിസ്റ്റ്, പാലിയേറ്റീവ് മെഡിസിന്‍, ജനറല്‍ മെഡിസിന്‍, ഒഫ്താല്‍മോളജി, സൈക്യാട്രി, പി.എം.ആര്‍, ഡെര്‍മറ്റോളജി (അര്‍ബന്‍ പോളി ക്ലിനിക്) വിഭാഗങ്ങളിലേക്കാണ് നിയമനം. ബന്ധപ്പെട്ട വിഷയങ്ങളില്‍

വനിതാ ശാക്തീകരണത്തിന് കരുത്തേകി ജാഗ്രതാ സമിതി പരിശീലനം

കാവുംമന്ദം: ജാഗ്രതാ സമിതികളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വനിതാ കമ്മീഷന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വേണ്ടി സംസ്ഥാന വനിതാ കമ്മീഷന്റെയും തരിയോട് ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ജാഗ്രത സമിതി പരിശീലന സെമിനാർ സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത്

ലീഗല്‍ അഡൈ്വസര്‍-ലീഗല്‍ കൗണ്‍സിലര്‍ നിയമനം

പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. നിയമ ബിരുദവും അഭിഭാഷകരായി അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് ലീഗല്‍ അഡൈ്വസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രായപരിധി 21-45 നുമിടയില്‍. നിയമ

വീണ ജോർജിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു.

മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി വീണ ജോർജ് രാജി വെക്കണം എന്ന് ആവശ്യപ്പെട്ട് വീണ ജോർജിന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്‌ ജോയ് തൊട്ടിത്തറ അദ്യക്ഷത വഹിച്ച ചടങ്ങിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.