കമ്പളക്കാട് അന്ത്യ പ്രവാചകർ മുഹമ്മദ് നബി (സ) യുടെ ജന്മദിനാഘോഷ പരിപാടികൾക്ക് കമ്പളക്കാട് മദ്‌റസത്തുൽ അൻസാരിയ്യയിൽ മഹല്ല് പ്രസിഡണ്ട് കെ.കെ അഹ്മദ് ഹാജി പതാക ഉയർത്തിയതോടെ വർണാഭമായ തുടക്കം.
ജില്ലയിലെ തന്നെ ഏറ്റവും വലിയ മദ്റസയിൽ ഒരാഴ്ചയിലേറെ നീണ്ടു നിൽക്കുന്ന പരിപാടികളാണ് പ്ലാൻ ചെയ്തിട്ടുള്ളത്. നാലു ഗ്രൂപ്പുകളിലായി എണ്ണൂറിലധികം വിദ്ദ്യാർഥികൾ എഴുപത്തിഞ്ചിലേറെ ഇനങ്ങളിൽ തങ്ങളുടെ മികവു തെളിയിക്കുന്ന മത്സര പരിപാടികളാണ് ഏറെ ശ്രദ്ധേയം. മജ് ലിസുന്നൂർ, ദിക്ർ – ദുആ സദസ്സ് , ഗ്രാന്റ് മൗലിദ്, ഗ്രാജുവേറ്റ് മീറ്റ്, ബുർദാ, ഖവാലി , ദഫ് പ്രദർശനം, ഘോഷയാത്ര , പ്രഭാഷണം എന്നീ പരിപാടികളും ഒക്ടോബർ 9 വരെയുള്ള ദിവസങ്ങളിലായി നടക്കും. ചടങ്ങിൽ ജനറൽ സെക്രട്ടറി പി.ടി അശ്റഫ് ഹാജി അദ്ധ്യക്ഷനായി. മുസ്തഫ ഫൈസി പ്രാർഥന നടത്തി. കെ. മുഹമ്മദ് കുട്ടി ഹസനി,പി.സി ഇബ്റാഹിം ഹാജി, സി.എച്ച് ഹംസ ഹാജി, വി.പി ശുക്കൂർ ഹാജി, കെ.കെ മുത്തലിബ് ഹാജി, വി.പി യൂസഫ് , പത്തായക്കോടൻ മൊയ്തു ഹാജി, അസ് ലം ബാവ, ഷമീർ കോരൻ കുന്നൻ , സി. അബൂബക്കർ മുസ്‌ലിയാർ, തുടങ്ങിയവർ സംബന്ധിച്ചു സ്വദ്ർ മുഅല്ലിം ഹാരിസ് ബാഖവി സ്വാഗതവും ട്രഷറർ വി.പി അബ്ദുസ്സലീം നന്ദിയും പറഞ്ഞു.

സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു.
41-ാമത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്‌നിക്കൽ ഹൈസ്‌കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ







