മേപ്പാടി:അനധികൃതമായി ചെമ്പ്രമലയിൽ പ്രവേശിച്ച മൂന്നുപേർക്കെതിരെ കേസെടുത്തു. വടുവൻചാൽ പൂങ്ങാടൻ അമിൻ നിസാം(21), മലപ്പുറം തച്ചിങ്ങനാടം വള്ളക്കാടൻ മുഹമ്മദ് ജിഷാദ് (25), മലപ്പുറം നെന്മേനി നിരപ്പിൽ മുഹമ്മദ് ഷിബിൻ(24) എന്നിവർക്കെതിരെയാണ് മേപ്പാടി ഫോറസ്‌റ്റ് റെയിഞ്ച് അധികൃതർ കേസെടുത്തത്. വെള്ളിയാഴ്ച പുലർച്ചയാണ് ചെമ്പ്രാപീക്കിലേക്ക് അനുവാദമില്ലാതെ യുവാക്കൾ പ്രവേശിച്ചത്. ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ അരവിന്ദാക്ഷൻ കണ്ടേത്തുപാറയുടെ നേതൃത്വത്തിൽ വനസംരക്ഷണ സമിതി വാച്ചർമാർ ഉൾപ്പെടെയുള്ള സംഘം ഇവരെ പിടികൂടുകയായിരുന്നു.

സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു.
41-ാമത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്‌നിക്കൽ ഹൈസ്‌കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ







