കാവുംമന്ദം: തരിയോട് പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിടപറഞ്ഞ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്‍റും തോട്ടം തൊഴിലാളി യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റുമായ പി പി എ കരീം അനുസ്മരണം സംഘടിപ്പിച്ചു. കല്‍പ്പറ്റ നിയോജകമണ്ഡലം പ്രസിഡന്‍റ് റസാഖ് കല്‍പ്പറ്റ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ് പ്രസിഡന്‍റ് പോക്കര്‍ പള്ളിക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്‍റ് ഷമീം പാറക്കണ്ടി, പി ഹംസ, എം പി മൊയ്തീന്‍, പി പി ഹംസ, എം പി ഹഫീസലി, എ കെ മുബഷിര്‍, കെ പി സബീറലി, കെ ഹസ്സന്‍, ടി ഹംസ, റൈഹാനത്ത് റഷീദ്, സുനീറ അമീര്‍, ഷംസീറ ഫൈസല്‍, റംല അന്ത്രു, നജ്മുന്നിസ തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി ബഷീര്‍ പുള്ളാട്ട് സ്വാഗതവും കെ പി ഇസ്ഹാഖ് നന്ദിയും പറഞ്ഞു

സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു.
41-ാമത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്‌നിക്കൽ ഹൈസ്‌കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ







