സുൽത്താൻ ബത്തേരി : ഐഡിയൽ സ്നേഹഗിരി സ്കൂൾ കലോത്സവം യുവ എഴുത്തുകാരി മുബശ്ശിറ മൊയ്തു മലബാരി ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ സാംസ്കാരിക വളർച്ചയെ ത്വരിതപ്പെടുത്തുന്നതായിരിക്കണം കലയും സാഹിത്യവുമെന്ന് അവർ പറഞ്ഞു. ജീവിത ഗന്ധിയായ സൃഷ്ടികൾക്കാണ് നിലനിൽപുണ്ടാവുക. സമൂഹത്തോട് ക്രിയാത്മകമായി സംവദിക്കാത്ത ആവിഷ്കാരങ്ങൾ ഫലശൂന്യമാണ്.
പി.ടി.എ. പ്രസിണ്ടന്റ് ഡോ. ഷാജി വട്ടോളി പുരക്കൽ അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ ഷമീർ ഗസ്സാലി, ഫൈൻ ആർട്സ് സെക്രട്ടറി കുമാരി അലോന എസ് മഹേഷ്,
ഹെഡ് ഗേൾ കുമാരി നൂറ ഐൻ അമീർ, ഹെഡ് ബോയ് മാസ്റ്റർ നവനീത് കൃഷ്ണ ,മാസ്റ്റർ അലൻ എസ് മഹേഷ്, കുമാരി ഷിൽന ,മാസ്റ്റർ സാഫിർ ഫിർഷാദ് ,മാസ്റ്റർ അഹമ്മദ് അൽസാബിത്ത്
എന്നിവർ സംസാരിച്ചു. നാലു കാറ്റഗറികളിൽ 106 ഇനങ്ങളിൽ
ആറ് സ്റ്റേജുകളിലായാണ് കലോത്സവം അരങ്ങേറുന്നത്.

സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു.
41-ാമത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്‌നിക്കൽ ഹൈസ്‌കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ







