പേരിയ സർവ്വീസ് സഹകരണ ബാങ്കിൽ ഇ വെയർ സോഫ്റ്റ് ടെക് കമ്പനിയുടെ സഹകരണത്തോടെ എ ടി എം സൗകര്യം ഏർപ്പെടുത്തി. ഇന്ത്യയിൽ എവിടെയും ഏത് ബാങ്കിന്റെ എ ടി എം മെഷീനുകളിലും, ഇ മെഷീനുകളിലും ഉപയോഗിക്കാൻ കഴിയുന്ന റുപേ കാർഡാണ് വിതരണം ചെയ്യുന്നത്. കാർഡിന്റെ വിതരണോദ്ഘാടനം മാനന്തവാടി എം എൽ എ ഓ ആർ കേളു നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് സി ടി പ്രേംജിത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ടി കെ അയ്യപ്പൻ,ബാബു ഷജിൽകുമാർ, സ്വപ്ന പ്രിൻസ്, ഇ എം പിയുസ്, എം എസ് സുരേഷ് തുടങ്ങിയവർ സംസാരിച്ചു. കെ ജെ ജോബിഷ് സ്വാഗതവും കെ പി കണ്ണൻ നായർ നന്ദിയും ആശംസിച്ചു.

സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു.
41-ാമത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്‌നിക്കൽ ഹൈസ്‌കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ







