തോൽപ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റിൽ മാനന്തവാടി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ബിൽജിത്ത്. പി.ബിയും സംഘവും തോൽപ്പെട്ടി ചെക്ക് പോസ്റ്റ് സംഘവും സംയുക്തമായി നടത്തിയ രാത്രികാല വാഹന പരിശോധനയിൽ KL 84 8627 നമ്പർ ബൈക്കിൽ കടത്തിക്കൊണ്ടുവരികയായിരുന്ന 3.6 ഗ്രാം മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടു പേരെ അറസ്റ്റ് ചെയ്തു.
കൊണ്ടോട്ടി മുതുവല്ലൂർ സ്വദേശി കുമ്മട്ടി വീട്ടിൽ അബഷർ.കെ (24 ),
കണ്ണൂർ മാട്ടൂൽ സ്വദേശി ബി.സി.ഹൗസിൽ ബിഷർഷുഹൈബ് (22) എന്നിവരാണ് അറസ്റ്റിലായത്.
10 വർഷം വരെ കഠിനതടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്. മയക്കുമരുന്ന് കടത്ത് സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചു വരികയാണെന്ന് എക്സൈസ് അറിയിച്ചു.വാഹനപരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ അജേഷ് വിജയൻ , ശ്രീധരൻ, അരുൺ കെസി , ഹാഷിം, വിപിൻ പി , രാജേഷ് എംജി, എക്സൈസ് ഡ്രൈവർ അബ്‌ദുറഹീം എന്നിവർ പങ്കെടുത്തു.

സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു.
41-ാമത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്‌നിക്കൽ ഹൈസ്‌കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ







