പനമരം ചങ്ങാടക്കടവ് പ്രദേശത്ത് കഞ്ചാവ് വിൽപ്പനയിൽ പിടിയിലായ ആളുകളെ സംരക്ഷിക്കുന്ന ചില രാഷ്ട്രീയകക്ഷി നേതാക്കളുടെ ഇടപെടൽ പ്രതിഷേധാർഹമെന്ന് ഡിവൈഎഫ്ഐ.
പ്രതികളെ സംരക്ഷിക്കുകയും പ്രതികളെ പിടികൂടാൻ പോലീസിനെ സഹായിച്ച നാട്ടുകാർക്കെതിരെ പരാതി കൊടുക്കുന്നതിന് പ്രതികളോടൊപ്പം നിൽക്കുകയും ചെയ്യാനുള്ള ഇത്തരക്കാരുടെ നീക്കം തുടരുകയാണെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ഡിവൈഎഫ്ഐ പനമരം മേഖല കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.

സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു.
41-ാമത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്‌നിക്കൽ ഹൈസ്‌കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ







