തൃശിലേരി: മലങ്കര യാക്കോബായ സുറിയാനി സൺഡേ സ്കൂൾ അസോസിയേഷൻ മേഖലാ കലോൽസവം നടത്തി. തൃശിലേരി മാർ ബസേലിയോസ് പള്ളിയിൽ നടന്ന പരിപാടിയിൽ മാനന്തവാടി ,കോറോം, മണിക്കോട് സൺഡേ സ്കൂളുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഫാ. സിബിൻ താഴത്തെ കുടി പതാക ഉയർത്തി. സൈമൺ മാലിയിൽ എപ്പിസ്കോപ്പ പരിപാടി ഉദ്ഘാടനം ചെയ്തു. ഫാ. ബേബി പൗലോസ് ഓലിക്കൽ അധ്യക്ഷത വഹിച്ചു.മേഖല ഇൻസ്പെക്ടർ എബിൻ പി. ഏലിയാസ് സെക്രട്ടറി നിഖിൽ പീറ്റർ ,ടി.വി. സുനിൽ, ജോൺ ബേബി, കെ.എം ഷിനോജ് എന്നിവർ പ്രസംഗിച്ചു.
സമാപന സമ്മേളനത്തിൽ ഫാ. ജോസഫ് പള്ളിപ്പാട്ട്, ഫാ. ബൈജു കർലോട്ട് കുന്ന്, ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ ,ഫാ. യൽദോ മനയത്ത്, ഫാ. ഷിബിൻ കളമ്പുകാട്ട്, ഫാ. ഷിനോജ് പുന്നശേരി എന്നിവർ സമ്മാനങ്ങൾ നൽകി.








