അമ്പലവയൽ മഞ്ഞപ്പാറയിലെ ക്വാറിക്കുളത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. . ആണ്ടൂർ കരളിക്കുന്ന് മാധവന്റെ മകൻ അരുൺ കുമാർ (23) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി മുതൽ കാണാതായ ഇയാൾക്കു വേണ്ടി പുലർച്ച വരെ നാട്ടുകാർ തിരച്ചിൽ നടത്തിയിരുന്നു. ഇന്നു രാവിലെ മഞ്ഞപ്പാറ ക്വാറിക്കുളത്തിനു സമീപം ഇയാളുടെ ബൈക്ക് കണ്ടെത്തി. പിന്നീട് അഗ്നി രക്ഷാസേനയുടെ തിരച്ചിലിൽ ഇന്ന് രാവിലെ എട്ടേമുക്കാലോടെ മൃതദേഹം
കണ്ടെത്തുകയായിരുന്നു.സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അരുൺ കുമാർ ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനം.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







