കൽപ്പറ്റ: ലഹരി മരുന്നിൻ്റെ കള്ളക്കടത്തും ഉപയോഗവും വ്യാപകമായ സാഹചര്യത്തിൽ ജില്ലയിലെ പെന്തക്കോസ്ത് സഭകളിലെ പാസ്റ്റർ മാരുടെയും യുവജനങ്ങളുടെയും പങ്കാളിത്തത്തോടെ നടന്ന ദിദ്വിന ലഹരിവിരുദ്ധ സന്ദേശയാത്ര സമാപിച്ചു. എച്ച്.ഐ.എം. സ്കൂളിന് സമീപം ആരംഭിച്ച സന്ദേശ യാത്ര മുട്ടിൽ, മീനങ്ങാടി, കാക്കവയൽ, സുൽത്താൻ ബത്തേരി, ആറാം മൈൽ, ചീയമ്പം, പുൽപ്പള്ളി , പിണങ്ങോട്, കാവുംമന്ദം,
പടിഞ്ഞാറത്തറ, തരുവണ, കൊയിലേരി, പയ്യംപള്ളി, ദാസനക്കര, പനമരം എന്നിവടങ്ങളിൽ പര്യടനം നടത്തി. കൽപ്പറ്റ എം.എൽ.എ അഡ്വ.ടി. സിദ്ധിക്ക്, കൽപ്പറ്റ നഗരസഭാ ചെയർമാൻ മുജീബ് കേയംതൊടി, പാസ്റ്റർ.കെ.കെ.മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. സന്ദേശ യാത്രാകൺവീനർ പാസ്റ്റർ കെ.ജെ.ജോബ് അധ്യക്ഷത വഹിച്ചു. സംഘാഗങ്ങളോടൊപ്പം നൂറ് കണക്കിനാളുകൾ ലഹരി വിരുദ്ധ പ്രതിജ്ഞയും എടുത്തു.

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം
മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ് കെ. എം.പത്രോസ്







