കമ്പളക്കാട് സമൂഹത്തിൽ ധാർമികത സൃഷ്ടിക്കുന്നതിൽ മദ്റസകൾ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്നും ചെറുപ്രായത്തിൽ മദ്റസകളിൽ നിന്ന് ലഭിക്കുന്ന ധാർമിക പാഠങ്ങൾ ജീവിതത്തിൽ പകർത്തുന്നതിനാവശ്യമായ പ്രചോദനങ്ങൾ രക്ഷിതാക്കളിൽ നിന്നുണ്ടാവണമെന്നും ശാഹുൽ ഹമീദ് തങ്ങൾ ഹുദവി അഭിപ്രായപ്പെട്ടു. കമ്പളക്കാട് മദ്‌റസത്തുൽ അൻസാരിയ്യയിൽ മദീനയിലലിയാം എന്ന പ്രമേയത്തിൽ നടന്നു വരുന്ന നബിദിനാഘോഷത്തിലെ ഗ്രാജ്വേറ്റ് മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പി സി ഇബ്റാഹിം ഹാജി അദ്ധ്യക്ഷനായി. കഴിഞ്ഞ പൊതു പരീക്ഷയിൽ 5, 7, 10 ക്ലാസുകളിൽ നിന്ന് വിജയിച്ച 155 വിദ്യാർഥി – വിദ്യാർഥിനികൾക്ക് സമസ്തയുടെ സർട്ടിഫിക്കറ്റ് തങ്ങൾ വിതരണം ചെയ്തു. വി.പി ശുക്കൂർ ഹാജി, കെ.കെ മുത്തലിബ് ഹാജി, പത്തായക്കോടൻ മൊയ്തു ഹാജി, ഒ. മൊയ്തീൻ, കോരൻ കുന്നൻ ഷാജി, മൊയ്തുട്ടി ഫൈസി, അശ്റഫ് ദാരിമി, സാജിദ് വാഫി, അശ്റഫ് മൗലവി, വി.പി.സി ഹകീം, പഞ്ചാര ഉമർ മൗലവി തുടങ്ങിയവർ സംസാരിച്ചു. സ്വദ്ർ മുഅല്ലിം ഹാരിസ് ബാഖവി സ്വാഗതവും ട്രഷറർ വി.പി അബ്ദുസ്സലീം നന്ദിയും പറഞ്ഞു.

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം
മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ് കെ. എം.പത്രോസ്







