തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ മാനന്തവാടി എക്സൈസ് സർക്കിൾ ഓഫിസും എക്സൈസ് ചെക്ക് പോസ്റ്റ് സംഘവും നടത്തിയസംയുക്ത വാഹന പരിശോധനയിൽ ബാംഗ്ലൂരിൽ നിന്നും കോഴിക്കോട് പോകുന്ന പി വൈ 05 എഫ് 6348 സാം ടൂർസ് & ട്രാവൽസ് കോൺട്രാക്ട് കാരിയേജ് ബസിൽ യാത്രക്കാരനായ തമിഴ്നാട് മധുര സ്വദേശി വിജയ്ഭാരതി, (40)എന്നയാളിൽ നിന്നു൦ മതിയായ രേഖകൾ ഇല്ലാതെ അനധികൃതമായി കൈവശം വെച്ച അരക്കോടി രൂപയുടെ (50,00000/-) കുഴൽപ്പണം പിടിച്ചു. പരിശോധനക്ക് മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രൻ നേതൃത്വം നൽകി. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ ജിനോഷ് പി ആർ, ലത്തീഫ് കെ എ൦, സിവിൽ എക്സൈസ് ഓഫീസർന്മാരായ എ. ദിപു, അർജുൻ എ൦, സാലി൦. ഇ, വിപിൻ കുമാർ പി. വി, വനിത സിവിൽ എക്സൈസ് ഓഫീസർ പ്രവീജ ജെ. വി എന്നിവർ പങ്കെടുത്തു.

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം
മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ് കെ. എം.പത്രോസ്







