വെള്ളമുണ്ട:ലഹരി വിരുദ്ധ കാമ്പയിൻ
ലഹരിവസ്തുക്കൾ ഉപേക്ഷിക്കുക
വായനയാണ് ലഹരി
അക്ഷരമാണ് ലഹരി എന്ന മുദ്രാവാക്യം മുന്നോട്ട് വെച്ചു കൊണ്ട് സംസ്ഥാന ലൈബ്രറി കൗൺസിൽ തീരുമാനമനുസരിച്ച് ഇന്ന് വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കൻ്ററി സ്കൂൾ എസ്പിസി യൂണിറ്റുമായി ചേർന്ന് പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്ലാസ്സിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവ്വഹിച്ചു.
മാനന്തവാടി എക്സൈസ് സിവിൽ ഓഫീസർ പി.വിജേഷ് കുമാർ ലഹരി വിരുദ്ധ ക്ലാസിന് നേതൃത്വം നൽകി.
എം മോഹനകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
എം.സുധാകരൻ,എം.നാരായണൻ,എം.മണികണ്ഠൻ,ശ്രീവിദ്യ.എം,അഞ്ജലി.സി തുടങ്ങിയവർ സംസാരിച്ചു.

പുതുവത്സരാഘോഷം: ഇന്ന് ബാറുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവ്; ബാറുകൾ രാത്രി 12 വരെ തുറക്കും
തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നാളെ ബാറുകളുടെ പ്രവർത്തന സമയം ഒരു മണിക്കൂർ കൂട്ടി. രാത്രി 12 വരെ ബാറുകള്‍ പ്രവർത്തിക്കും. രാവിലെ 11 മുതൽ രാത്രി 11വരെയാണ് ബാറുകളുടെ പ്രവർത്തന സമയം. ബാർ ഹോട്ടൽ







