ബത്തേരി: വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന നഷ്ടപരിഹാര തുക വര്‍ദ്ധിപ്പിക്കണമെന്ന് ബത്തേരി നിയോജക മണ്ഡലം എംഎല്‍എ ഐ.സി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് വനം വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തി.വയനാട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ അതിരൂക്ഷമായ വന്യമൃഗശല്യം നേരിടുകയാണ്. കടുവ, ആന, മാന്‍ തുടങ്ങിയ മൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുകയാണ്. നെന്മേനി, ചീരാല്‍, മീനങ്ങാടി, പുല്‍പ്പളളി, നൂല്‍പ്പുഴ, പൂതാടി ഗ്രാമ പഞ്ചായത്തുകളില്‍ കടുവയുടെ ആക്രമണം കാരണം അടുത്ത കാലത്തായി നിരവധി വളര്‍ത്തുമൃഗങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ക്ഷീരകര്‍ഷകരുടെ ഉപജീവനമാര്‍ഗ്ഗമായ കുറവമാടുകളെ കടുവ ആക്രമിക്കുന്നത് ഒരു നിത്യ സംഭവ രായിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കര്‍ഷകരുടെ വിളകളും, വളര്‍ത്തുമൃഗങ്ങളും വന്യജീവികളുടെ നിരന്തരം ആക്രമണം മൂലം നഷ്ടപ്പെടുമ്പോള്‍ ജീവിതം വഴിമുട്ടി നിസഹായരായി നോക്കി നില്‍ക്കേണ്ട അവസ്ഥയാണുളളത്.കര്‍ഷകര്‍ക്ക് ഇപ്പോള്‍ നാമമാത്രമായ നഷ്ടപരിഹാര തുകയാണ് ലഭിക്കുന്നത്. ആയത് കാലാനുസൃതമായി വര്‍ദ്ധിപ്പിച്ച് കര്‍ഷകര്‍ക്ക് ന്യായമായ നഷ്ടപരിഹാരം ലഭിക്കുന്നതിനും, കാലതാമസം കൂടാതെ ലഭ്യമാക്കുന്നതിനും വേണ്ട അടിയന്തിര നടപടി സ്വീകരിക്കണമെന്നും മന്ത്രിയോട് ആവിശ്യപ്പെട്ടു ഫോറസ്റ്റ് സെക്രട്ടറി, പി സി സി ഫ്, പാലക്കാട് സി സി എഫ് എന്നിവര്‍ ചര്‍ച്ചയില്‍ സന്നിഹിതരായിരുന്നു








