മൈസൂര്‍: പാമ്പുകള്‍ എവിടെയാണ് പതുങ്ങിയിരിക്കുന്നതെന്ന് പറയാന്‍ സാധിക്കില്ല. വീടിന്‍റെ മുക്കിലും മൂലയിലും തൊട്ട് കാറിലും ഹെല്‍മെറ്റിലുമെല്ലാം ഇഴജന്തുക്കളെ കണ്ട സംഭവങ്ങള്‍ക്ക് നമ്മളില്‍ പലരും സാക്ഷിയായിട്ടുണ്ട്. ഇപ്പോഴിതാ ഷൂവിനുള്ളില്‍ പതുങ്ങിയിരിക്കുന്ന മൂര്‍ഖനെ കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍മീഡിയ. കര്‍ണാടകയിലെ മൈസൂരില്‍ നിന്നാണ് ഈ ദൃശ്യം.
തറയില്‍ കിടക്കുന്ന ഒരു നീല ഷൂവാണ് വീഡിയോയില്‍ ആദ്യം കാണുന്നത്. ക്യാമറ സൂം ചെയ്യുമ്പോള്‍ അതിനുള്ളില്‍ ഒരു പാമ്പ് പതുങ്ങിയിരിക്കുന്നതു കാണാം. ആളുകളുടെ ഉച്ചത്തിലുള്ള ശബ്ദം കേള്‍ക്കുമ്പോള്‍ പത്തിവിടര്‍ത്തി മൂര്‍ഖന്‍ ചുറ്റും നോക്കുന്നുണ്ട്. ഷൂ ധരിക്കാന്‍ തുടങ്ങുമ്പോഴാണ് ഉടമ പാമ്പിനെ കാണുന്നത്. ഉടന്‍ തന്നെ പാമ്പ് പിടുത്തക്കാരനെ വിളിക്കുകയായിരുന്നു.








