കൽപ്പറ്റ: മടക്കിമല മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റിക്ക് ഐക്യദാർഢ്യവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൽപ്പറ്റ യൂണിറ്റ് റാലി നടത്തി . പ്രസിഡന്റ് ഇ. ഹൈദ്രു, ജനറൽ സെക്രട്ടറി രഞ്ജിത്ത് നമ്പ്യാർ, ശിവദാസ് മണവാട്ടി, തനിമ അബ്ദുറഹ്മാൻ, യൂത്ത് വിംഗ് പ്രസിഡന്റ് ഉണ്ണി കാമിയോ, സെക്രട്ടറി പ്രമോദ് ഗ്ലാഡസൺ എന്നിവർ സംസാരിച്ചു.
ആറാം ദിന സത്യാഗ്രഹ സമരം കോട്ടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്
വി .പി റെനീഷ് ഉദ്ഘാടനം ചെയ്തു .വി പി . യൂസഫ് അധ്യക്ഷത വഹിച്ചു.
പ്രസിഡണ്ട് വി.പി. റെനീഷിനൊപ്പം ആറ് ഭരണസമിതി അംഗങ്ങളും സത്യാഗ്രഹമനുഷ്ഠിച്ചു.
കെ.എം സി.സി. കണിയാമ്പറ്റ പഞ്ചായത്ത് കമ്മിറ്റി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. ഗഫൂർ കരണി, ഹസ്സൻ പച്ചിലക്കാട്, റഹീം പന്ന്യൻ
എന്നിവർ നേതൃത്വം നൽകി.
മെഡിക്കൽ കോളേജ് സമരത്തിന്
കെ എൽ സി.എം പിന്തുണ പ്രഖ്യാപിച്ച് സത്യാഗ്രഹ പന്തലിലെത്തി.
ജില്ലാ പ്രസിഡണ്ട് ഇവി. സജി, ജില്ലാ ജനറൽ സെക്രട്ടറി ടി.കെ. ഉമ്മർ, ഗോപി പൂതാടി , സെയ്ഫു വൈത്തിരി , സാജു വട്ടുകുന്നേൽ, കെ. ബാബു, ജാസിർ പിണങ്ങോട്, പി. കുഞ്ഞാലി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

മരങ്ങള്‍ ലേലം
ബാണാസുര സാഗര്‍ ജലസേചന പദ്ധതിക്ക് കീഴിലെ കുറുമ്പാല ജലവിതരണ കനാല്‍ നിര്‍മാണ പ്രദേശത്തെ മരങ്ങള്‍ ജനുവരി എട്ടിന് രാവിലെ 11 ന് ജലസേചന വകുപ്പ് ഓഫീസ് പരിസരത്ത് പുനര്‍ലേലം ചെയ്യും. ഫോണ്‍- 04936 273598,







