പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ നാളെ ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 10 ന് ഡിജിറ്റലി കണക്ടഡ് ട്രൈബല്‍ കോളനീസ് പദ്ധതി കല്‍പ്പറ്റ ഇന്ദ്രിയ ഹാളില്‍ മന്ത്രി ഉദ്ഘാടനം ചെയ്യും. അഡ്വ. ടി. സിദ്ധീഖ് എം.എല്‍.എ അധ്യക്ഷത വഹിക്കും. കേന്ദ്ര ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയവും പട്ടികവര്‍ഗ വകുപ്പും സി-ഡാക്കും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. 11.30ന് മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ സി.സിയിലും ആവയലിലുമായി നിര്‍മ്മാണം പൂര്‍ത്തിയായ 55 മാതൃക പുനരധിവാസ ഭവനങ്ങള്‍ മന്ത്രി ഗുണഭോക്താക്കള്‍ക്ക് കൈമാറും.ചടങ്ങില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും.

മരങ്ങള്‍ ലേലം
ബാണാസുര സാഗര്‍ ജലസേചന പദ്ധതിക്ക് കീഴിലെ കുറുമ്പാല ജലവിതരണ കനാല്‍ നിര്‍മാണ പ്രദേശത്തെ മരങ്ങള്‍ ജനുവരി എട്ടിന് രാവിലെ 11 ന് ജലസേചന വകുപ്പ് ഓഫീസ് പരിസരത്ത് പുനര്‍ലേലം ചെയ്യും. ഫോണ്‍- 04936 273598,







