അസംപ്ഷൻ ഹോസ്പിറ്റൽ സുൽത്താൻ ബത്തേരി മാനസികാരോഗ്യ വിഭാഗം വയനാട്ടിൽ ആദ്യമായി നൂതന സാങ്കേതിക രീതിയിലുള്ള മൾട്ടി ഡ്രഗ് സ്ക്രീനിംഗ് ലാബ് പ്രവർത്തനം ആരംഭിച്ചു. വിവിധ തരം സിന്തറ്റിക് ലഹരി വസ്തുക്കളുടെ ഫലം അഞ്ച് മിനിറ്റിനുള്ളിൽ ലഭ്യമാണ്.ഉദ്ഘാടനം വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ.എസ്. ഷാജി നിർവ്വഹിച്ചു. സിസ്റ്റർ അനീസ് എബ്രഹാം , ഡോക്ടർ ജോ ടുട്ടു , ഡോക്ടർ സിസ്റ്റർ ലിസ് മാത്യു, ജോബിൻ. സി എസ്. എന്നിവർ പ്രസംഗിച്ചു.

മരങ്ങള്‍ ലേലം
ബാണാസുര സാഗര്‍ ജലസേചന പദ്ധതിക്ക് കീഴിലെ കുറുമ്പാല ജലവിതരണ കനാല്‍ നിര്‍മാണ പ്രദേശത്തെ മരങ്ങള്‍ ജനുവരി എട്ടിന് രാവിലെ 11 ന് ജലസേചന വകുപ്പ് ഓഫീസ് പരിസരത്ത് പുനര്‍ലേലം ചെയ്യും. ഫോണ്‍- 04936 273598,







