കാവുംമന്ദം: സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ വേദനയനുഭവിക്കുന്ന വിഭാഗമായ കിടപ്പ് രോഗികള്‍ക്ക് സാന്ത്വനമായി തരിയോട് ഗവ ഹയര്‍സെക്കണ്ടറി സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീം വിദ്യാര്‍ത്ഥികള്‍ രോഗീ സന്ദര്‍ശനവും ഭക്ഷണക്കിറ്റ് വിതരണവും നടത്തി. വിദ്യാര്‍ത്ഥികളില്‍ നിന്നും തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ് പ്രസിഡന്‍റ് ഷമീം പാറക്കണ്ടി കിറ്റുകള്‍ ഏറ്റുവാങ്ങി. പി ടി എ പ്രസിഡന്‍റ് എം ശിവാനന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ബി അജിത്, ശാന്തി അനില്‍, കെ കെ രാജാമണി സംസാരിച്ചു.
നാഷണല്‍ സര്‍വ്വീസ് സ്കീമിന്‍റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി തുടര്‍ന്നും
പാലിയേറ്റീവ് ഹോംകെയറുകളിലും രോഗീ പരിചരണത്തിലും ഭാഗമാവും. ആവശ്യമായ ഇടവേളകളില്‍ കിടപ്പ് രോഗികള്‍ക്ക് വേണ്ടി മറ്റ് പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കും. എന്‍ എസ് എസ് വളണ്ടിയര്‍മാരായ എസ് പി സച്ചിദേവ്, സാനിയ വര്‍ഗ്ഗീസ്, അക്ഷയ, എസ് അളക, വി കെ കൃഷ്ണപ്രിയ, അര്‍ജുന്‍ ശിവാനന്ദ്, എ അക്ഷയ്, ഡിയോണ്‍ ആന്‍റണി, കെ വി മിഥ്ലാജ്, എയ്ഞ്ചല്‍ എല്‍സ പ്രിന്‍സ്, അലീന സതീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.








