മാനന്തവാടി: ഒരു രാഷ്ട്രം ഒരു ഭാഷ എന്ന ആശയം ഭാരതത്തിൻ്റെ വൈവിധ്യത്തെ തകർക്കുമെന്ന് കെ.എ.ടി.എഫ് (കേരള അറബിക് ടീച്ചേർസ് ഫെഡറേഷൻ) ഉപജില്ല സമ്മേളനം അഭിപ്രായപ്പെട്ടു.നിരവധി ഭാഷകളും അതിലധികം ഉപഭാഷകളും സംസ്കാരങ്ങൾക്കും നിയമപരമായ സ്വാതന്ത്ര്യം നൽകിയ രാജ്യമാണ് ഇന്ത്യ. രാജ്യത്തെ ജോലിക്കും അംഗീകാരത്തിനും ഒരു ഭാഷയുള്ളവർക്ക് മാത്രമെ സാധ്യമാവൂ എന്ന ആശയം രാജ്യത്തെ മറ്റൊരു സ്വാതന്ത്ര്യ സമരത്തിലേക്ക് നയിക്കുമെന്ന് സമ്മേളനം മുന്നറിയിപ്പ് നൽകി. ഏകതയുടെ പേര് പറഞ്ഞ് പൗരൻമാരുടെ മൗലിക അവകാശങ്ങൾ ഇല്ലാതാക്കുന്ന ഭരണാധികാരികൾക്കെതിരെ രാജ്യത്തെ ജനാധിപത്യ മതേതര വിശ്വാസികൾ മുന്നിട്ടിറങ്ങണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.സംസ്ഥാന വൈസ് പ്രസിഡൻ്റ് അബ്ദുൾ സലാം എം.പി ഉദ്ഘാടനം ചെയ്തു. അബ്ദുല്ല പി അധ്യക്ഷതവഹിച്ചു.
ജില്ല സെക്രട്ടറി ജാഫർ പി കെ, അക്ബറലി, ടി, യൂനുസ്. ഇ , നസ്രിൻ തയ്യുള്ളതിൽ, സുഷമ.പി.എം, ജി.എം ബനാത്ത് വാല, സുബൈർ. എൻ.പി എന്നിവർ സംസാരിച്ചു.

മരങ്ങള്‍ ലേലം
ബാണാസുര സാഗര്‍ ജലസേചന പദ്ധതിക്ക് കീഴിലെ കുറുമ്പാല ജലവിതരണ കനാല്‍ നിര്‍മാണ പ്രദേശത്തെ മരങ്ങള്‍ ജനുവരി എട്ടിന് രാവിലെ 11 ന് ജലസേചന വകുപ്പ് ഓഫീസ് പരിസരത്ത് പുനര്‍ലേലം ചെയ്യും. ഫോണ്‍- 04936 273598,







