പടിഞ്ഞാറത്തറ: നിരവധി മോഷണ കേസുകളിലെ പ്രതിയെ പടിഞ്ഞാറത്തറ പോലീസ് മൈസൂരുവില്‍ നിന്ന് പിടികൂടി. കുപ്പാടിത്തറ കുന്നത്ത് ഇജ്‌ലാന്‍ (30) നെയാണ് മൈസൂരില്‍ ഒളിവില്‍കഴിയവെ പടിഞ്ഞാറത്തറ എസ്.ഐ. ഇ.കെ. അബൂബക്കറും സംഘവും അറസ്റ്റ് ചെയ്തത്.പടിഞ്ഞാത്തറ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്പാടിത്തറ, കാവും മന്ദം എന്നിവിടങ്ങളില്‍ നിന്ന് 2 ബൈക്കുകള്‍ മോഷ്ടിച്ച കേസുമായി ബന്ധപ്പെട്ടാണ് നിലവിലെ അറസ്റ്റ്. ഇയ്യാള്‍ക്കെതിരെ ക്ഷേത്രങ്ങളില്‍ നടത്തിയ മോഷണമുള്‍പ്പെടെ നിരവധി കേസുകളുണ്ട്. പോലീസ് സംഘത്തില്‍ സി പി ഒ മാരായ ശ്രീജേഷ്, സജീര്‍ , വിജിത്ത്, ജംഷീര്‍ ,അനില്‍കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.

മരങ്ങള്‍ ലേലം
ബാണാസുര സാഗര്‍ ജലസേചന പദ്ധതിക്ക് കീഴിലെ കുറുമ്പാല ജലവിതരണ കനാല്‍ നിര്‍മാണ പ്രദേശത്തെ മരങ്ങള്‍ ജനുവരി എട്ടിന് രാവിലെ 11 ന് ജലസേചന വകുപ്പ് ഓഫീസ് പരിസരത്ത് പുനര്‍ലേലം ചെയ്യും. ഫോണ്‍- 04936 273598,







