ഈ വർഷത്തെ സമദർശന സാംസ്കാരിക പഠനകേന്ദ്രം സാഹിത്യ അവാർഡിന് സ്റ്റെല്ല മാത്യുവിൻ്റെ എൻ്റെ മുറിവിലേക്ക് ഒരു പെൺപ്രാവ് പറക്കുന്നു എന്ന കവിതാസമാഹാരം അർഹമായി. 20,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്. പുരസ്കാര വിതരണം 2023 ജനുവരി 26 ന്, പഠന കേന്ദ്രത്തിൻ്റെ ചെങ്ങന്നൂർ ലൈബ്രറി ഹാളിൽ നടത്തപ്പെടുന്ന സാഹിത്യ സമ്മേളനത്തിൽ നടക്കുമെന്ന് പ്രസിഡൻ്റ് ഫാ. ഡോ.മാത്യൂസ് വാഴക്കുന്നം അറിയിച്ചു.
വയനാട് സെൻ്റ് കാതറൈൻസ് എച്ച്.എസ്. പയ്യമ്പള്ളിയിൽ അധ്യാപികയായ ശ്രീമതി സ്റ്റെല്ല മാത്യു ആനുകാലികങ്ങളിലും നവ മാധ്യമങ്ങളിലും ശ്രദ്ധേയ സാന്നിദ്ധ്യമാണ്. വയനാട് പള്ളിക്കുന്നാണ് സ്വദേശം.

ലോ മാസ്സ് ലൈറ്റ് ഉദ്‌ഘാടനം ചെയ്തു.
ചെറുകാട്ടൂർ : പനമരം ഗ്രാമ പഞ്ചായത്ത് 2025-2026 വാർഷിക പദ്ധതിയിയിൽ പെടുത്തി കൃഷ്‌ണമൂല അമ്പലം ജങ്ഷനിൽ നിർമിച്ച ലോ മാസ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമം പനമരം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ






