പുൽപ്പള്ളി : വയനാട്ടിൽ നിലനിൽക്കുന്ന വന്യജീവിശല്യം പരിഹരിക്കുന്നതിന് അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും, കർഷകരുടെ കൃഷിക്കും ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും ഓൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പുൽപ്പള്ളി, മുള്ളൻകൊല്ലി യൂണിറ്റുകളുടെ സംയുക്ത വാർഷിക സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പുൽപ്പള്ളി ലയൺസ് ഹാളിൽ ചേർന്ന പൊതുയോഗത്തിൽ പുൽപ്പള്ളി, മുള്ളൻകൊല്ലി യൂണിറ്റുകളുടെ സംയുക്തമായ വാർഷിക പൊതുയോഗം വയനാട് ജില്ല വൈസ് പ്രസിഡന്റ് ഡാമിൻ ജോസഫ് ഉദ്ഘാടനം ചെയ്തു. പുൽപ്പള്ളി മേഖല പ്രസിഡന്റ് തോമസ് എ സി അധ്യക്ഷനായിരുന്നു.
70 വയസ്സ് കഴിഞ്ഞവർക്കുള്ള കൈനീട്ടം പദ്ധതി ഉദ്ഘാടനം വയനാട് ജില്ല വൈസ് പ്രസിഡണ്ട് ഡാമിൻ ജോസഫ് പുൽപ്പള്ളിയിലെ സീനിയർ ഫോട്ടോഗ്രാഫറായ ദാസിന് കൈമാറി.
2022-23 വർഷത്തെ പുൽപ്പള്ളി യൂണിറ്റിന്റെ ഭാരവാഹികളായി പ്രസിഡന്റ് ബിജു കെ കെ, വൈസ് പ്രസിഡന്റ് ബെന്നി കുര്യൻ, ജനറൽ സെക്രട്ടറി സനീഷ് പി ആർ, ജോയിൻ്റ് സെക്രട്ടറി സിബി ഓക്കെ, ട്രഷറർ ടോമി ഇ ടി, എന്നിവരും മേഖലാ കമ്മിറ്റി അംഗങ്ങളായി ഡാമിൻ ജോസഫ്, തോമസ് എ സി എന്നിവരും, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി അബ്രഹാം എ സി, സബിത സിപി, ജോബി പീറ്റർ, സുനിൽ എ എന്നിവരെയും തിരഞ്ഞെടുത്തു.

ലോ മാസ്സ് ലൈറ്റ് ഉദ്‌ഘാടനം ചെയ്തു.
ചെറുകാട്ടൂർ : പനമരം ഗ്രാമ പഞ്ചായത്ത് 2025-2026 വാർഷിക പദ്ധതിയിയിൽ പെടുത്തി കൃഷ്‌ണമൂല അമ്പലം ജങ്ഷനിൽ നിർമിച്ച ലോ മാസ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമം പനമരം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ






