വാടക ഗർഭധാരണത്തില്‍ നയന്‍താരയെയും വിഘ്നേഷിനെയും വിളിച്ചുവരുത്തി ചോദ്യം ചെയ്തേക്കും; ആശുപത്രി കണ്ടെത്തി.

ചെന്നൈ: നയൻതാരയും ഭർത്താവ് വിഘ്നേഷ് ശിവനും ഒക്ടോബർ 9 ന് തങ്ങളുടെ ഇരട്ടക്കുട്ടികളുടെ ജനനം പ്രഖ്യാപിച്ചത്. ഇത് വാടക ഗർഭധാരണ നിയമ ലംഘനമാണോ എന്ന രീതിയിലെ വിവാദം തുടര്‍ന്ന് ഉയര്‍ന്ന് വന്നത്.

നിയമലംഘനം പരിശോധിക്കാൻ തമിഴ്‌നാട് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ട് ദിവസങ്ങൾക്ക് ശേഷം, വാടക ഗർഭധാരണം നടത്തിയ ആശുപത്രി തിരിച്ചറിഞ്ഞതായി ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യൻ അറിയിച്ചു.

“ഉടൻ തന്നെ വിശദമായ റിപ്പോർട്ട് പുറത്തുവരും. വാടക ഗർഭധാരണം നിയമപരമാണോ എന്നും എല്ലാ നിയമങ്ങളും പാലിച്ചിട്ടുണ്ടോ എന്നും കണ്ടെത്താൻ ഒരു പാനലിനെ നിയോഗിച്ചിട്ടുണ്ടെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

“ഒരു ജെഡി, രണ്ട് പീഡിയാട്രിക് ഡോക്ടർമാർ, ഒരു ഓഫീസ് സ്റ്റാഫ് അംഗം എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു പാനലാണ് അന്വേഷണം നടത്തുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ, അവരുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കും,” തമിഴ്നാട് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യൻ കൂട്ടിച്ചേർത്തു.

ആശുപത്രി അധികൃതരിൽ നിന്ന് കൂടുതൽ വിവരങ്ങൾ അന്വേഷ സംഘം ശേഖരിക്കും. ആവശ്യമെങ്കിൽ നയന്‍താരയെയും വിഘ്നേഷ് ശിവനെയും വിളിച്ചു വരുത്തി ചോദ്യം ചെയ്യാനും തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം.

വാടക ഗർഭധാരണം സംഭവിച്ച് രാജ്യത്ത് കർശന വ്യവസ്ഥകൾ നിലനിൽക്കെ വിവാഹം കഴിഞ്ഞ് 4 മാസത്തിനുള്ളിൽ കുഞ്ഞ് ജനിച്ചതിനെ തുടര്‍ന്ന് വിവാദം ഉടലെടുത്തതോടെയാണ് തമിഴ്നാട് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടത്.

ഇരട്ടക്കുട്ടികളുടെ ജനനം അറിയിക്കാൻ വിഘ്നേഷ് കഴിഞ്ഞ ഞായറാഴ്ച സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത്. ദമ്പതികൾ ആൺകുട്ടികളുടെ പാദങ്ങളിൽ ചുംബിക്കുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

“നയനും ഞാനും അമ്മയും അപ്പയും ആയി. അനുഗ്രഹിക്കപ്പെട്ട ഇരട്ട കുഞ്ഞുങ്ങളാണ്. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം”, എന്നാണ് സന്തോഷ വിവരം പങ്കുവച്ച് വിഘ്നേഷ് കുറിച്ചിരിക്കുന്നത്. നയന്‍താരയും വിഘ്നേഷും കുഞ്ഞുങ്ങളുടെ കാലുകളില്‍ ഉമ്മ വയ്ക്കുന്ന ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് താരദമ്പതികള്‍ക്ക് ആശംസകളുമായി രംഗത്തെത്തുന്നത്.

ലോ മാസ്സ് ലൈറ്റ് ഉദ്‌ഘാടനം ചെയ്തു.

ചെറുകാട്ടൂർ : പനമരം ഗ്രാമ പഞ്ചായത്ത്‌ 2025-2026 വാർഷിക പദ്ധതിയിയിൽ പെടുത്തി കൃഷ്‌ണമൂല അമ്പലം ജങ്ഷനിൽ നിർമിച്ച ലോ മാസ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമം പനമരം ഗ്രാമ പഞ്ചായത്ത്‌ അഞ്ചാം വാർഡ് മെമ്പർ

വയനാട് ചുരത്തിലെ ഗതാഗതകുരുക്ക്: കോഴിക്കോട് കലക്ട്രേറ്റിന് മുമ്പിൽ രാപകൽ സമരം ഇന്ന് തുടങ്ങും

കൽപ്പറ്റ: വയനാട് ചുരത്തിൽ നിരന്തരമായി തുടരുന്ന ഗതാഗതാകുരുക്കിന് പരിഹാരം കാണാത്ത ഭരണകൂട നിസംഗതക്കെതിരെ കോഴിക്കോട് കലക്ട്രേറ്റിന് മുമ്പിൽ യു ഡി എഫ് രാപകൽസമരം നടത്തുമെന്ന് എംഎൽ എമാരായ അഡ്വ.ടി സിദ്ധിഖ്, ഐ.സി ബാലകൃഷ്‌ണൻ എന്നിവർ

ജല വിതരണം മുടങ്ങും

മുട്ടിൽ ഗ്രാമപഞ്ചായത്തിലെ പമ്പിങ് ലൈനിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാൽ നാളെ (ഡിസംബർ 30), നാളെ (ഡിസംബർ 31) കല്ലുപാടി, കാരിയമ്പാടി ടാങ്കുകളിൽ നിന്നുള്ള ജല വിതരണം താത്കാലികമായി മുടങ്ങും. Facebook Twitter WhatsApp

വാഹന ക്വട്ടേഷൻ ക്ഷണിച്ചു

തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ് ഓഫീസിൽ ഉപയോഗിക്കുന്ന ബൊലേറോ വാഹനം ലേലത്തിൽ വാങ്ങി തിരികെ ഓഫീസിലേക്ക് തന്നെ പ്രതിമാസ ലീസിന് നൽകാൻ താൽപര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി ഏഴ് വൈകിട്ട് അഞ്ചിനകം

ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു

കല്ലിക്കണ്ടി എൻ.എ.എം കോളേജ് എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി മുട്ടിൽ ടൗണിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു. അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ സജിത് ചന്ദ്രൻ ഉദ്ഘാടനം

ടെൻഡർ ക്ഷണിച്ചു

മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മരുന്നുകളും കെമിക്കലുകളുംസും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളും വിതരണം ചെയ്യാൻ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി അഞ്ച് രാവിലെ 10 വരെ സ്വീകരിക്കും.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.