വ്യാപകമാകുന്ന ലഹരി ഉപയോഗത്തിനും വിപണനത്തിനുമെതിരെ ജനകീയ പ്രതിരോധവുമായി പൊഴുതന ഗ്രാമപഞ്ചായത്തും ജില്ലാ ജനമൈത്രി പോലീസും മനുഷ്യശൃംഖലയും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു.
പൊഴുതന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനസ് ജോസ്ന സ്റ്റെഫി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ബാബു അധ്യക്ഷനായി.
പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടിയുടെ ഉദ്ഘാടനം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി.പി. അനൂപ് നിർവ്വഹിച്ചു.
പൊഴുതന മുതൽ പെരിങ്ങോട് വരെ സംഘടിപ്പിച്ച മനുഷ്യ ചങ്ങലയിൽ തൊഴിലാളികൾ, വ്യാപാരികൾ, ഓട്ടോ ടാക്സി തൊഴിലാളികൾ, കൃഷിക്കാർ, രാഷ്ട്രീയ പ്രവർത്തകർ, പോലീസ്, എക്സൈസ്, ആരോഗ്യ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, മറ്റ് സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ബാബു, ജില്ല പഞ്ചായത്തംഗം എൻ.സി. പ്രസാദ്, ജനമൈത്രി വയനാട് ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ കെ.എം. ശശിധരൻ, ജനമൈത്രി നോഡൽ ഓഫീസർ ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. മനോജ് കുമാർ, ഗ്രാമ പഞ്ചായത്തംഗങ്ങൾ, മെഡിക്കൽ ഓഫീസർ ഡോ. എസ്. പ്രമോദ് തുടങ്ങിയവർ സംസാരിച്ചു.

ലോ മാസ്സ് ലൈറ്റ് ഉദ്‌ഘാടനം ചെയ്തു.
ചെറുകാട്ടൂർ : പനമരം ഗ്രാമ പഞ്ചായത്ത് 2025-2026 വാർഷിക പദ്ധതിയിയിൽ പെടുത്തി കൃഷ്‌ണമൂല അമ്പലം ജങ്ഷനിൽ നിർമിച്ച ലോ മാസ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമം പനമരം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ






